സിഫിലിസ് എന്ന ലൈംഗീക രോഗത്തെ കരുതലോടെ നേരിടാം
ലൈംഗിക രോഗങ്ങളിലൊന്നാണ് സിഫിലിസ്. ട്രെപോണെമ പല്ലിഡം എന്ന ബാക്ടീരിയ മൂലമോണ്ടാകുന്ന ലൈംഗിക രോഗമാണിത് .ലൈംഗീക ബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അതുവഴി ഇത് പടരുന്നത് തടയാൻ ഒരു പരിധി വരെ സാധിക്കും.
ലൈംഗീകമായി പകരുന്ന രോഗങ്ങളെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല.ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പുരുഷന്മാരിൽ ഇത്തരം ലൈംഗിക രോഗങ്ങൾ ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.ഇടയ്ക്കിടെ ലൈംഗീക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ നടത്തേണ്ടതാണ്.അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തി യിലേക്ക് ഇത് പകരാം.
ലൈംഗീക അവയവങ്ങളില്‍ കൂടിയോ മലാശയങ്ങളില്‍ കൂടിയോ ആണ് ഇത് പകരുക. വ്രണങ്ങള്‍, തടിപ്പുകള്‍,പുണ്ണുകള്‍ എന്നിവയാണ് ഇവയുടെ പ്രഥമിക ലക്ഷണങ്ങള്‍. ലൈംഗികഭാഗങ്ങള്‍, കൈപത്തിയുടെ ഉള്‍വശം, വായുടെ ഉള്‍ഭാഗം എന്നിവടങ്ങളില്‍ ഉണ്ടാകുന്ന വ്രണങ്ങളും സിഫിലിസിന്‍റെ ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുക, രോഗം കണ്ടെത്തിയാല്‍ ലൈംഗീക ബന്ധത്തിന് മുതിരുമ്പോള്‍ ഉറ ഉപയോഗിക്കുക. രോഗം കണ്ടെത്തിയാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടണം.