ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി വാട്സ് ആപ്പ്
വാട്സ്ആപ്പിൽ ഇപ്പോൾ ഒറ്റയടിക്ക് 100 ഫോട്ടോകളും വീഡിയോകളും അയക്കാം. ഇതുവരെ വാട്സ്ആപ്പിൽ 30 മീഡിയ ഫയലുകൾ വരെ മാത്രമേ അയക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു.
.
പുതിയ ഫീച്ചർ ലഭിക്കാനായി ആൻഡ്രോയിഡ് ഉപയോക്താക്കൾ അവരുടെ ഫോണിലെ വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണം. 2.22.24.73 എന്ന വേർഷനിലാണ് പുതിയ ഫീച്ചർ ലഭിക്കുന്നത്.
വാട്സ്ആപ്പ് തുറന്ന് ഫോട്ടോകളോ വീഡിയോകളോ അയയ്‌ക്കേണ്ട ചാറ്റ് തിരഞ്ഞെടുക്കുക.സ്‌ക്രീനിന്റെ താഴെയുള്ള അറ്റാച്ച്‌മെന്റ് ഐക്കണിൽ (പേപ്പർ ക്ലിപ്പ് ഐക്കൺ) ടാപ്പ് ചെയ്യുക.ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് “ഗാലറി” തിരഞ്ഞെടുക്കുകനിങ്ങൾ ഷെയചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകളില്‍ ടാപ്പുചെയ്ത് സെലക്ട് ചെയ്യുക .ഫോട്ടോ ഹൈലൈറ്റ് ചെയ്യുന്നതുവരെ അമർത്തിപ്പിടിക്കുക. നിങ്ങൾക്ക് 100 ഫോട്ടോകളും വീഡിയോകളും വരെ ഇത്തരത്തില്‍ സെലക്ട് ചെയ്ത് അയക്കാവുന്നതാണ്.