ഏഴ്മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് പാല്‍ നല്‍കി റെക്കോര്‍ഡ് ഇട്ട് ഒരമ്മ

കോയമ്പത്തൂര് സ്വദേശിനിയായ ടി.സിന്ധു മോണിക്ക ഏഴു മാസത്തിനുള്ളില് മുലപ്പാല് നല്കിയത് 1400 കുട്ടികള്ക്കാണ്. 2021 ജൂലായ്ക്കും 2022 ഏപ്രിലിനും ഇടയില് 42000 ml മുലപ്പാലാണ് സിന്ധു തമിഴ്നാട് സര്ക്കാരിന്റെ എന്ഐസിയു വിലേക്ക് നല്കിയത്. ഇതോടെ സിന്ധു ഏഷ്യന് ഇന്ത്യന് ബുക്ക്സ് ഓഫ് റെക്കോഡ്സിലും ഇടം നേടി.

ഒന്നര വയസുള്ള ഒരു പെണ്കുഞ്ഞിന്റെ അമ്മ കൂടിയാണ് സിന്ധു. വെണ്പ എന്നാണ് മകളുടെ പേര്. മകളെ മുലയൂട്ടിക്കഴിഞ്ഞാല് മുലപ്പാല് ശേഖരിക്കുകയും അത് സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. മകള്ക്ക് രണ്ടര മാസം ആയപ്പോഴാണ് ഇത്തരത്തില് മുലപ്പാല് നല്കാം എന്നത്  അറിഞ്ഞതെന്നും സിന്നു മാധ്യമങ്ങളോട് പറഞ്ഞു

തുടര്‍ന്ന് എന്ജിഒ ആയ അമൃതത്തെ സമീപിക്കുകയായിരുന്നു. അവിടേയുള്ള രൂപ സെല് വനായകി എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യങ്ങള് പറഞ്ഞു തന്നു. മകള്ക്ക് നൂറു ദിവസം പൂര്ത്തിയായത് മുതല് മുലപ്പാല് കൊടുക്കാന് തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. ബ്രെസ്റ്റ് മില്ക്ക് പമ്പ് ഉപയോഗിച്ച് പാല് ശേഖരിക്കും. അതിനുശേഷം സ്റ്റോറേജ് ബാഗിലാക്കി ഫ്രീസറില് സൂക്ഷിക്കും. അമൃതം എന്ജിഒയിലെ അംഗങ്ങള് ഓരോ മാസാവസാനവും വീട്ടിലെത്തി പാല് കൊണ്ടുപോകും. എന്നിട്ട് കോയമ്പത്തൂരിലെ ഗവണ് മെന്റ് ആശുപത്രിയിലെ എന്ഐസിയു ഡിപാര്മെന്റില് എത്തിക്കും.

                                                                                                                                                                                                                                                           പ്രസവവും പാല് കൊടുക്കലുമായെല്ലാം ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും ഞങ്ങളുടെ നാട്ടിലുമുണ്ട്. ഞാന് പാല് പിഴിഞ്ഞെടുത്ത് മറ്റു കുട്ടികള്ക്ക് കൊടുക്കുന്നു എന്ന് പറഞ്ഞപ്പോള് പലരും നെറ്റി ചുളിച്ചു. സ്വന്തം കുഞ്ഞിന് കൊടുക്കാന് ഇനി പാലുണ്ടാകില്ല എന്ന് പറഞ്ഞവര് വരേയുണ്ട്. പക്ഷേ അതൊന്നും ഞാന കണക്കിലെടുത്തില്ല. ഭര്ത്താവ് മഹേശ്വരനും അച്ഛന് തിരുനവക്കരസുവും അമ്മ ഗുരുമണിയുമെല്ലാം എനിക്ക് പിന്തുണ തന്നു. 

ഭര്ത്താവിന്റെ മാതാപിതാക്കളായ തങ്കസാമിയും തങ്കക്കനിയും എന്റെ കൂടെ നിന്നുവെന്നും സിന്നു കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!