പിനിഗ്രാമത്തിലെ ആചാരം ഇങ്ങനെ; ഉത്സവദിനങ്ങളില്‍ സ്ത്രീകള്‍ നഗ്നരായി കഴിയണം
ഹിമാചല്‍പ്രദേശ്: വൈവിദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങളിലും ആചാരഅനുഷ്ടാനങ്ങളിലും സമ്പന്നമാണ് ഭാരതം. എന്നാല്‍ ചിലയിടങ്ങളിലെ ആചാര അനുഷ്ടാനങ്ങള്‍ വ്യത്യസ്തമായ പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളവായാണ്. കേട്ടാല്‍ കൌതുകത്തിനോടൊപ്പം തന്നെ ആശ്ചര്യം തോന്നുന്ന അത്തരത്തിലുള്ള അനുഷ്ടാനങ്ങള്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഇന്നും പിന്‍തുടരുന്നുണ്ട്.
അങ്ങ് ഹിമാചല്‍ പ്രദേശിലെ മണികര്‍ണ്‍ താഴ്വരെയിലെ പിനി എന്ന ഗ്രാമത്തിലെ വിചിത്രമായ ആചാരത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ.. ഈ ഗ്രാമത്തില്‍ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം. ഈ ശാസ്ത്രയുഗത്തിലും അന്നാട്ടിലെ ജനത ഈ ആചാരം മുടക്കമില്ലാതെ ഇത് ആചരിച്ചുപോരുന്നു.
എല്ലാ വര്‍ഷവും ചവാന്‍ മാസത്തിലാണ് ഗ്രാമത്തില്‍ ഉത്സവം കൊടികയറുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി മാത്രം വേണമെങ്കില്‍ അവര്‍ക്ക് ധരിക്കാം. എന്നാല്‍ സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ കരുതുന്നു.
ഈ ആചാരം വളരെക്കാലമായി ഗ്രാമവാസികള്‍ പിന്തുടര്‍ന്ന് വരുന്നു. ഇത് മാത്രമല്ല വേറെയും വിചിത്രമായ നിയമങ്ങളുണ്ട് ഇവിടെ. ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണം. അത് മാത്രമല്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ല. ഇതൊന്നും പോരാതെ, ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആര്‍ക്കും മദ്യപിക്കാനോ, മല്‍സ്യമാംസാദികള്‍ ഭക്ഷിക്കാനോ അനുവാദമല്ല. ഈ ആചാരങ്ങള്‍ തെറ്റിച്ചാല്‍, ദൈവങ്ങള്‍ കോപിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ന് ഈ ആചാരത്തിന് ചിലമാറ്റങ്ങള്‍ വന്നിട്ടുണ്ട് . ഇപ്പോള്‍ആ ദിവസങ്ങളില്‍ ചില സ്ത്രീകള്‍ വളരെ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ച് ശരീരം മറക്കുന്നു.
ഐതിഹ്യം
ഈ കൌതുകമായ ആചാരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഇവിടെ അസുരന്മാരുടെ തേര്‍വാഴ്ചയായിരുന്നു. എന്നാല്‍ ദേവത എഴുന്നള്ളി അസുരന്മാരെ വധിച്ച് ഗ്രാമത്തെ രക്ഷിച്ചു. ദേവിയുടെ വിജയം ആഘോഷിക്കാന്‍ അന്ന്മുതല്‍ ഇവിടെ ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ തുടങ്ങിയെന്നാണ് വിശ്വാസം.
ഓഗസ്റ്റ് 17-21 തീയതികളിലായിരിക്കും ഉത്സവം നടക്കുക. ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് അവിടത്തുകാരുടെ വിശ്വാസം. അതുകൊണ്ടാണ് ഈ 5 ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. എന്നാല്‍ ഇന്ന് കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്