വിധിക്ക് മുന്നില്‍ തളാരാതെ ഇരട്ടസഹോദരിമാര്‍ കൊയ്തത് ചരിത്രവിജയം
കിട്ടുന്ന അവസരം വേണ്ടവിധത്തില്‍ വിനിയോഗിക്കാതെ ഭാഗ്യക്കേടിനെ പഴിച്ച് ജീവിക്കുന്നവരാണ് ഭൂരിഭാഗം. കേള്‍വി പരിമിതിയുള്ള ഇരട്ട സഹോദരിമാരിമാരായ പാര്‍വ്വതി, ലക്ഷമി എന്നിവരുടെ ഇച്ഛാശക്തിയുടെയും പരിശ്രമത്തിന് മുന്നില്‍ വിധി മുട്ടുമടക്കി.
ഏതൊരാളേയും മോഹിപ്പിക്കുന്ന വിജയമാണ് ലക്ഷിയും പാര്‍വ്വതിയും ജീവിതത്തില്‍ നേടിയത്. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽതിരുവനന്തപുരം തിരുമല സ്വദേശിനികളായ ഇവർ നേടിയത് 74, 75, റാങ്കുകൾ. വളരെ ചെറുപ്പത്തിലെ അച്ഛനെ അവര്‍ക്ക് നഷ്ടമായി. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് ഇരുവരെയും വളര്‍ത്തിയത്. മരാമത്ത് വകുപ്പില്‍ അസി. എന്‍ജിനിയറായി ജോലിനോക്കുന്ന മൂത്തസഹോദരന്‍ വിഷ്ണുവിനും കേള്‍വി പരിമിതിയുണ്ട്.
കേൾവി പരിമിതിയുള്ള ഇരുവരും ചുണ്ടനക്കം കണ്ട് പറയാൻ ശീലിക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്തു. കേൾവിയുടെ ബുദ്ധിമുട്ട് കാരണം പരിശീലന ക്ലാസുകൾക്ക് പോകാൻ കഴിയില്ലായിരുന്നുവെങ്കിലും പുസ്തകങ്ങൾ വരുത്തി സ്വയം പഠനവും പരിശീലനവുമായിരുന്നു.
ഇവരുടേത്. ഒരു സഹോദരൻ ഉൾപ്പെടെ മൂന്ന് മക്കളെയും വളർത്തിയത് ഒരമ്മയുടെ നിശ്ചയദാർഢ്യം കൂടിയാണ്. കുട്ടികളുടെ നല്ല ചെറുപ്പത്തിൽ അച്ഛൻ മരണപ്പെട്ടതിനാൽ കേൾവി പരിമിതിയുള്ള അമ്മമായിരുന്നു ഇവരുടെ യാത്രകൾക്കെല്ലാം കരുത്തേക്കിയത്.
പാര്‍വ്വതിക്കും ലക്ഷിമിക്കും 2 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് അജികുമാര്‍ മരിക്കുന്നത്. പീന്നീട് കേള്‍വി ശക്തിയില്ലാത്ത ഇരുവരെയും കൈപിടിച്ച് നടത്തിയത് അമ്മ സീതയുടെ നിശ്ചയദാര്‍ഢ്യമാണ്. കേള്‍വിശക്തിയില്ലാത്തവരെ ശീലിപ്പിക്കുന്ന നിഷിലായിരുന്നു ഇരുവര്‍ക്കും 5 വയസ്സുവരെ ട്രെയിനിംഗ് കൊടുത്തു. ചുണ്ടനക്കം കൊണ്ട് ഭാഷ മനസ്സിലാക്കാന്‍ ശീലിച്ചതൊടെ സാധാരണകുട്ടികളുടെ കൂടെ പഠനം തുടങ്ങി. പീന്നീട് ഇരുവരും ഒന്നിച്ച് കൊയ്തത് ചരിത്ര വിജയമായിരുന്നു. എംടെക്ക് കരസ്ഥമാക്കിയ ലക്ഷമി ജലസേചനവകുപ്പില്‍ അസി.എന്‍ജിനിയറായി ജോലിനോക്കുകയാണ്. തദ്ദേശ ഭരണവകുപ്പില്‍ താല്‍ക്കാലികമായി ജോലിനോക്കുന്ന പാര്‍വ്വതിക്ക് കേന്ദ്ര മരാമത്ത് വകുപ്പില്‍ ജോലികിട്ടിയിരുന്നു. 2019 മുതല്‍ക്ക് ഇന്‍ഡ്യന്‍ എന്‍ജിനിയറിംഗ് സര്‍വ്വീസിലേക്ക് പരീക്ഷ ഇരുവരും എഴുതുന്നുണ്ടായിരുന്നു.
അമ്മ സീതയ്ക്ക് പുറമെ സഹോദരന്‍ വിഷ്ണുവും എല്ലാം സാഹയവും നല്‍കി ഇവര്‍ക്ക് കൂട്ടായി ഒപ്പമുണ്ടായിരുന്നു. ജലസേചനവകുപ്പില്‍ ജോലിനോക്കുന്ന ഐശ്വര്യയാണ് വിഷ്ണുവിന്‍റെ ഭാര്യ. ഐശ്വര്യയ്ക്കും കേള്‍വി പരിമിയുണ്ട്.തിരുവനന്തപുരം തിരുമല ടിവി നഗര്‍ റോഡ് വൈകുണ്ഡത്തില്‍ വീട് മരാമത്ത് വകുപ്പ് ജൂനിയര്‍ സൂപ്രണ്ടായ സീതയുടെയും പരേതനായ അജികുമാറിന്‍റെ മക്കളാണ് പാര്‍വ്വതിയും ലക്ഷമിയും
പരിമിതികളുടെ ലോകത്ത് സ്വയം പഴിക്കാതെ തളർന്നു പോകാൻ കൂട്ടാക്കാത്ത ഈ കുട്ടികൾ മൂന്ന് പേരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചാണ് മികച്ച വിജയങ്ങൾ നേടിയത്.