ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ ‘സിയൂസ്’; അവന്‍റ പൊക്കം ഒരു കുതിരയുടെ നീളത്തിന് അപ്പുറം
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ലോകത്തിലെ ഉയരമേറിയ നായ സിയൂസാണ്. ഗ്രേറ്റ് ഡേൻ ഇനത്തില്‍പ്പെട്ട നായയുടെ ഉയരം 1.046 മീറ്ററാണ്. അതായത്, 3 അടി, 5.18 ഇഞ്ചോളം വരുമത്. മാർച്ച് 22 -നാണ് ഔദ്യോഗികമായി അവനെ ലോകത്തിലെ ഏറ്റവും വലിയ നായയായി അംഗീകരിച്ചത്.
ബ്രിട്ടാനി ഡേവിസ് (Brittany Davis) എന്നാണ് സിയൂസിന്റെ ഉടമയുടെ പേര്. സിയൂസിന് എട്ടാഴ്ച മാത്രം പ്രായമുള്ളപ്പോൾ ബ്രിട്ടാനിയുടെ സഹോദരനാണ് അവനെ അവൾക്ക് സമ്മാനിക്കുന്നത്.തങ്ങൾക്ക് അവനെ കിട്ടുമ്പോൾ തന്നെ അവനൊരു വലിയ നായയായിരുന്നു എന്ന് ബ്രിട്ടാനി ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞിരുന്നു.
12 കപ്പ് ഡോഗ് ഫുഡ്, ഇടയ്ക്കുള്ള പുഴുങ്ങിയ മുട്ട ഇവയെല്ലാം പെടുന്നു അവന്റെ മെനുവിൽ. തവിട്ടും ചാരനിറവും ചേർന്നതാണ് അവന്റെ നിറം. അവനിപ്പോൾ ഒരു പ്രാദേശിക സെലിബ്രിറ്റി തന്നെയാണ്. ബ്രിട്ടാനിക്കൊപ്പം പുറത്ത് പോകുമ്പോഴെല്ലാം ആളുകളവനെ ശ്രദ്ധിക്കുകയും അടുത്ത് വരികയും ചെയ്യുന്നു.
അമേരിക്കൻ കെന്നൽ ക്ലബ്ബിന്റെ അഭിപ്രായത്തിൽ, ഗ്രേറ്റ് ഡേനുകൾ മധ്യകാലഘട്ടത്തിലെ വേട്ടക്കാരായ നായകളിൽ നിന്നുമുള്ളവയാണ് മറ്റ് ഇനങ്ങളെക്കാൾ ഉയരമുള്ളവയാണ് എങ്കിലും അവയ്ക്ക് മറ്റുള്ള നായകളേക്കാൾ ആയുസ് കുറവായിരിക്കും