അനു സിത്താരയുടെ നമ്പറും അവര്‍ ചോദിച്ചിരുന്നു; പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ ഫെയിസ് ബുക്ക് പോസ്റ്റ്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും അതേ തുടര്‍ന്നാണ് ഷംന കാസിമിന്‍റെയും ധര്‍മജന്‍റെയും നമ്പര്‍ നല്‍കിയതെന്നും ഷാജി പട്ടിക്കര കുറിച്ചു.

ഇവരെ കൂടാതെ അനു സിത്താരയുടെ നമ്പറും അവര്‍ ചോദിച്ചിരുന്നുവെന്നും തുടർന്ന് അനു സിത്താരയുടെ പിതാവിന്‍റെ നമ്പർ നല്‍കിയെന്നും ഷാജി പട്ടിക്കരയുടെ പോസ്റ്റില്‍ ഉണ്ട്

പ്രിയ സുഹൃത്തുക്കളേ,നടി ഷംന കാസിമിനെതട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ചകേസിലെ മുഴുവൻ പ്രതികളേയുംഅറസ്റ്റ് ചെയ്തു…

Posted by Shaji Pattikkara on Tuesday, June 30, 2020

One thought on “അനു സിത്താരയുടെ നമ്പറും അവര്‍ ചോദിച്ചിരുന്നു; പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര

Leave a Reply

Your email address will not be published. Required fields are marked *