അനുജന്‍‌ രാഹുലിന്‍റെ വിവാഹചിത്രങ്ങള്‍ പങ്കിട്ട് നവ്യ

തന്‍റെ അനുജന്‍ രാഹുലിന്‍റെ വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ചലച്ചിത്രതാരം നവ്യനായര്‍. നവ്യയുടെ അനുജന്‍ രാഹുലിന്‍റെ വധു സ്വാതിയാണ്.

നവ്യയും ഭർത്താവ് സാന്തോഷും മകനും അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ നവ്യ പ്രേക്ഷകർക്ക് മുന്നിൽ ഷെയർ ചെയ്‌തു

സഹോദരനും സുഹൃത്തുമാണ് തന്റെ കണ്ണപ്പൻ എന്ന് നവ്യ. സഹോദരന്‍ വളർന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നും അവന്‍ എനിക്ക് ചോട്ടുതന്നെയാണെന്നും നവ്യ.

ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുകയാണ് ചേച്ചി. ജീവിതം ഓരോ ദിവസവും, നിമിഷവും ജീവിക്കാനുള്ളതാണെന്ന് വധൂവരന്മാരോട് പറയുന്ന നവ്യ, എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, പണമല്ല, നിമിഷങ്ങളാണ് സമ്പാദിക്കേണ്ടതെന്നും കൂടി ഓര്‍മ്മപ്പെടുത്തുന്നു

ചിത്രങ്ങള്‍: നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *