കമന്‍റോളികള്‍ക്ക് മറുപടികൊടുത്ത് സിത്താര

സെലിബ്രേറ്റികളാകട്ടെ സാധാരണക്കാര്‍ ആകട്ടെ നവമാധ്യമങ്ങളില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ കമന്‍റുകൊണ്ട് പൊങ്കാലതീര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങാറുണ്ട്. അത്തരത്തിലുള്ളവര്‍ക്കെതിരെയാണ് പിന്നണിഗായിക സിത്താര വീഡിയോ പോസ്റ്റ് ചെയ്തത്.

സിത്താര കഴിഞ്ഞ ദിവസം മോളുമായുള്ള യാത്രവേളയിലുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയ്ക്ക് ഒരുകൂട്ടം ആള്‍ക്കാര്‍ ഇട്ട കമന്‍റിന് മറുപടിയെന്നോണം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

വീഡിയോയില്‍ സിത്താര മേക്കോപ്പോടു കൂടി വന്ന് മേക്കപ്പ് അഴിച്ച് തന്‍റെ യഥാര്‍ത്ഥ രൂപം ഇപ്രകാരമാണെന്ന് പറയുന്നുണ്ട്. വിലകൂടി കോസ്റ്റ്യൂമില്‍ വരുന്നത് ഓരോ പ്രോഗ്രാമിന്‍റെ ഭാഗമായിട്ടാണ്. വിലകൂടിയ ഡ്രസ് താന്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഡ്രസ് എങ്ങനെ ധരിക്കണമെന്ന് ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. മേക്കപ്പില്‍ വരുമ്പോള്‍ ഗംഭീരം എന്നുപറയുകയും സ്വതസിദ്ധമായ ശൈലിയില്‍ വരുമ്പോള്‍ മോശം കമന്‍റിടുന്നത് എന്തുകൊണ്ടാണ്. ഞാന്‍ മോളുമായി യാത്രവേളയില്‍ പോയപ്പോള്‍ സ്വകാര്യനിമിഷമാണ് ഞാന്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

അത് എന്‍റെ സ്വാതന്ത്യ്രമാണ്. ട്രാന്‍സ് ജെന്‍ഡര്‍,ചപ്പാത്തികല്ല് വില്‍ക്കുന്ന ബംഗാളി സ്ത്രീ, തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന് ചിലര്‍ നല്‍കിയത്. അവരൊക്കെ മനുഷ്യര്‍ അല്ലേ. അവരെ ഇങ്ങനെ അവഹേളിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും താരം ചോദിക്കുന്നുണ്ട്. ഒരുനിമിഷം മതി നമ്മൊളൊക്കെ അഹങ്കരിക്കുന്ന നമ്മുടെ രൂപം തത്തിനും സ്ഥാനമാനങ്ങള്‍ക്കും മാറ്റം വരുവാനെന്നും മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിക്കണമെന്നും സിത്താര വിഡിയോയില്‍ പറയുന്നു.

One thought on “കമന്‍റോളികള്‍ക്ക് മറുപടികൊടുത്ത് സിത്താര

  • 9 November 2020 at 7:55 am
    Permalink

    Ee nashicha manushyarude idayil jeevikkan prayasamanu . Full support Sithara

    Reply

Leave a Reply

Your email address will not be published. Required fields are marked *