ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ച് രണ്ട് വനിതകള്‍

മലയാളചലച്ചിത്രലോകത്തിന് അഭിമാനമായി രണ്ട് വനിതകള്‍. ആനന്ദകല്ല്യാണത്തിലെ എന്‍ ശ്വാസക്കാറ്റേ എന്ന തമിഴ് ഗാനം രചിച്ചത് യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേര്‍ന്നാണ്. ഗാനത്തിന് ഈണമിട്ടത് രാജേഷ്ബാബു കെ ശൂരനാട് ആണ് . മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ പാട്ട് റിലീസായത്.

മലയാള ചലച്ചിത്രങ്ങളിൽ പല തമിഴ് ഗാനങ്ങളും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ആ ശ്രേണിയിലേക്കാണ് ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിന്‍റെയും പാർവ്വതിയുടെയും കാൽപനിക ശബ്ദ പിൻതുണയോടെ ‘എൻ ശ്വാസക്കാറ്റേ’ എന്ന തമിഴ് ഗാനം കടന്നു വന്നിരിക്കുന്നത്.

ദക്ഷിണേന്ത്യൻ ഗായിക സന മൊയ്തൂട്ടിയും ഗായകൻ ഹരിശങ്കറും ചേര്‍ന്ന് പാടിയ ചിത്രത്തിലെ ആദ്യപാട്ട് നവമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.നവാഗത സംവിധായകൻ പി.സി സുധീർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ആനന്ദക്കല്യാണത്തില്‍ നജീം അർഷാദിനും പാർവ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, ഹരിശങ്കർ, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്. സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമായി എത്തുന്നു.

ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പി.സി സുധീർ പറഞ്ഞു.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍-സീബ്ര മീഡിയ നിര്‍മ്മാണം-മുജീബ് റഹ്മാന്‍,രചന,സംവിധാനം- പി. സി സുധീര്‍, ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന-ബീബ കെ.നാഥ് – സജിതമുരളീധരൻ, നിഷാന്ത് കൊടമന, പ്രേംദാസ് ഇരുവള്ളൂർ, പ്രഭാകരൻ നറുകര. സംഗീതം – രാജേഷ്ബാബു കെ ശൂരനാട്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍എഡിറ്റിങ്- അമൃത്,പി ആര്‍ ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *