ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ മഞ്ജു; പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ അറിയാം


സണ്ണി വെയ്ൻ,ദിലീഷ് പോത്തൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ” നയൺ എം എം “


ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ഫെന്റാസ്റ്റിക്ഫിലിംസിന്‍റെ ബാനറിൽ വെെശാഖ് സുബ്രഹ്മണ്യം,അജു വർഗ്ഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍. വെട്രി പളനി സാമി ഛായഗ്രഹണം നിർവ്വഹിക്കുന്നു.മനു മഞ്ജിത്തിന്‍റെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.എഡിറ്റർ-സംജിത്ത് മുഹമ്മദ്.


കോ പ്രൊഡ്യുസർ-ടിനു തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-സജീ ചന്തിരൂർ,കല-അജയൻ ചാലിശ്ശേരി,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ഹിമാൻഷി,സ്റ്റിൽസ്-അനിജ ജലൻ,പരസ്യക്കല-മനു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,ആക്ഷൻ-യാനിക് ബെൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *