പ്രണയവുമായി ” അവള്‍ “

“പലനാളായ് തേടുന്നമിഴിയാണവൾ
ആനാളിൽ ഞാൻ കണ്ട നിറമാണവൾ’…..
പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികൾക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്‍ബമാണ് ” അവൾ “.

ആയുർജ്യോതി ആയുർവേദ ഹോസ്പിറ്റൽ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികൾക്ക്, സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ചിത്ര അരുണ്‍ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു.

ചിത്ര ഈണം പകരുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആർദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം കൂടുതൽ ഹൃദ്യമായിരിക്കുന്നു. ഏറെക്കാലമായി ടെലിവിഷൻ, സിനിമാരംഗങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് ‘അവൾ’ എന്ന പ്രണയ സംഗീത ആല്‍ബത്തിന്റെ സംവിധായകന്‍.സുരേഷ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഷ്കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകർന്ന “അവള്‍” ഏവരുടെയും ഹൃദയത്തില്‍ സംഗീതം പകരും…..

Leave a Reply

Your email address will not be published. Required fields are marked *