സാരിചലഞ്ചന് പിന്നാലെ ഡോണ്‍ട് റഷ് ചലഞ്ചുമായി സുന്ദരികള്‍

അതിജീവനത്തിന്‍റെ അശാന്തിവിതയ്ക്കുന്ന നാളില്‍ സന്തോഷമായിരിക്കാന്‍ പുതുവഴികണ്ടെത്തുകയാണ് സോഷ്യല്‍
പെണ്‍കുട്ടികള്‍. വൈറസ് വ്യാപനത്തിന്‍റെ മരണത്തിന്‍റെയും വാര്‍ത്തയ്ക്കൊപ്പം ഒറ്റപ്പെടലിന്‍റെ തീവ്രതയും നെഗറ്റിവിറ്റി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. വീട്ടില്‍ വെറുതെയിരുന്നു ബോറടികൂടാതെ മേക്കപ്പിട്ട് സുന്ദരിയായി കൂട്ടുകാരിക്ക് മേക്കപ്പ് ഐറ്റം പാസ്ചെയ്ത് സുഹൃത്തും പുതിയ മേക്കോവറില്‍ എത്തുന്നു. ഇതാണ് ചലഞ്ചിന്‍റെ ഉള്ളടക്കം. അഞ്ചിലധികം പേരാണ് അടിമുടിമാറ്റവുമായി മാസ് ലുക്കില്‍ എത്തുന്നത്. ചലഞ്ച് എന്തായാലും സോഷ്യല്‍മീഡിയ നെഞ്ചിലേറ്റി കഴിഞ്ഞു. വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നുകൊണ്ടാണ് ചലഞ്ചില്‍ ഓരോരുത്തരും പങ്കെടുക്കുന്നത്.


സാരി കഴിഞ്ഞകാലം വരെ വൈറലെങ്കില്‍ ഇപ്പോഴത് ഡോണ്‍ട് റഷ് ചലഞ്ചാണ്.

സാരിയുടത്ത് സുന്ദരിയായി ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത് മറ്റുകൂട്ടുകാരികള്ക്ക് സാരി ചലഞ്ചിലേക്ക് ടാഗ് ചെയ്താണ് സാരി ചലഞ്ച്. പരമ്പരാഗതരീതിയില് തുടങ്ങി പുത്തന് ട്രന്റിന് അനുസരിച്ച് സാരിയുടുത്താണ് ചലഞ്ചില്‍ ഓരോരുത്തരും പ്രത്യക്ഷപ്പെട്ടത്. കോവിഡ് കാലം വിരസതയകറ്റാന്‍ സുന്ദരികള് എല്ലാംതന്നെ ചലഞ്ചുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.

സാരി ചലഞ്ച്

Leave a Reply

Your email address will not be published. Required fields are marked *