അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ എവർഗ്രീൻ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും, മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ക്ഷുഭിത യൗവ്വനം അഭ്രപാളികളിൽ പ്രതിഫലിപ്പിച്ച അമിതാബ് ബച്ചന് എങ്ങനെയാണ് കോവിഡ് പിടിപെട്ടത് എന്ന ആശങ്കയിലാണ് ആരാധകർ. ഇരുവരേയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബാംഗങ്ങളേയും ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവർക്കും ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നാണ് ട്വീറ്റിൽ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!