തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിതയുടെ പുതിയ ചുവടുമാറ്റത്തെ കുറിച്ചറിയാം 

തെന്നിന്ത്യന്‍ സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.


എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പി എസ് ക്യഷ്‌ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മുരുകൻമന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്.


26ന് വിജയദശമി ദിവസം രാവിലെ 9.30- ന്‌ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!