നൂറാമത് ചിത്രത്തില്‍ ‘സണ്ണി’യായി ജയസൂര്യ

ചലച്ചിത്രതാരം ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു.സണ്ണി എന്ന് പേരിട്ട ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതും ജയസൂര്യയാണ്. ഡ്രീംസ് ആന്‍റ് ബിയോണ്ട്സിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ചിത്തും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കെത്തുന്ന സംഗീതജ്ഞന്‍റെ കഥപറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് രഞ്ചിത്ത് ശങ്കറാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും. കൊച്ചിയിലെ പ്രധാന ഹോട്ടലാണ് ഷൂട്ടിംഗ് ലൊക്കേഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!