‘പ്രതി പ്രണയത്തിലാണ്’ ടൈറ്റില്‍ റിലീസ്

‘പ്രതി പ്രണയത്തിലാണ്’ എന്ന ക്രൈം ത്രില്ലറുമായി മലയാളത്തിലെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തു. വാഗമണ്ണിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളത്. വളരെ വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിന്‍റേതെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

ആക്ഷനും സസ്പെന്‍സും ത്രില്ലും ഒക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. പോലീസ് സ്റ്റോറിയിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും മനുഷ്യന്‍റെ നിസ്സഹായതകളും അതിജീവനങ്ങളുമൊക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും തിരക്കഥയില്‍ പങ്കുചേരുന്നുണ്ട്. താരനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുമെന്ന് പി ആര്‍ സുമേരന്‍ (പി ആര്‍ ഒ-9446190254)അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *