നെയ്ച്ചോര്‍
റെസിപി : സുഹറ അനസ്
അരി- 2 ഗ്ലാസ്
വെള്ളം- 4 ഗ്ലാസ്
സവാള- 2
ഉപ്പ് – ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്
അണ്ടിപരിപ്പ്/മുന്തിരി- ആവശ്യത്തിന്
പട്ട – 1 ചെറുത്
തക്കോലം- 2
ഗ്രാമ്പു- 2
ഏലയ്ക്ക- 3
കുരുമുളക്- 5
നാരങ്ങ- 1
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യൊഴിച്ച് സവാള, മസാല എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് കഴുകിയെടുത്ത അരിയിട്ട് പതുക്കെ വറുക്കുക. സവാള വഴന്ന് വരുമ്പോള്‍ 4 ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും നാരങ്ങ പിഴിഞ്ഞതും കൂടെ ചേര്‍ത്ത് മൂടിവെച്ച് അടയ്ക്കുക. തിളക്കുമ്പോള്‍ കുറഞ്ഞ തീയിലിട്ട് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക. വെള്ളം മുഴുവനും വറ്റി വരുമ്പോള്‍ സ്വാദിഷ്ടമായ നെയ്ച്ചോര്‍ തയ്യാറാകും. വറുത്ത അണ്ടിപരിപ്പും മുന്തിരിയും വച്ച് അലങ്കരിക്കാം.
ബീഫ് കറി
ബീഫ്- 1 കിലോ
സവാള- 3
വെളുത്തുള്ളി- 15 അല്ലി
ഇഞ്ചി- 2 കഷ്ണം
പച്ചമുളക്- 5
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
ഗരം മസാലപ്പൊടി- 2 സ്പൂണ്‍
തക്കാളി- 2
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മല്ലിപ്പൊടി- 2 സ്പൂണ്‍
മുളക്പൊടി- 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു കുക്കറില്‍ സവാളയും, ഇഞ്ചി, വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ അതിലേക്ക് തക്കാളിയും പച്ചമുളകും പൊടികളും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക. അതിലേക്ക് കഴുകിവെച്ച ബീഫും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുക്കറില്‍ 5 വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്യുക.