സ്പൂണുകള്‍ കൊണ്ടൊരു മയില്‍
കടപ്പാട് ബിനുപ്രീയ
ഫാഷന്‍ ഡിസൈനര്‍(ദുബായ്)
മയിലിനെ ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല. പീലിവിരിച്ച് മയില്‍ അടുന്നത് കാണാന്‍ എന്തഴകാണ് അല്ലേ.. ഇന്നത്തെ നമ്മുടെ ക്രാഫ്റ്റ് വര്‍ക്ക് കുട്ടികള്‍ക്കുള്ളതാണ്. എന്നാല്‍ പിന്നെ അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.
മയിലിന്റെ ബോഡിയാണ് ആദ്യം നമ്മള് ഉണ്ടാക്കുന്നത്. മുകളില്‍ കാണുന്ന ചിത്രങ്ങള്‍ പോലെ റൌണ്ട് ഷേപ്പിലും ഒരു പക്ഷിയുടെ ആകൃതിയിലും കാര്‍ഡ് ബോര്‍ഡ് വെട്ടിയെടുക്കുക.
ബഡ്സ് ആണ് ഇനിനമുക്ക് വേണ്ടത്. ബഡ്സിന്റെ പഞ്ഞിയുള്ള ഭാഗത്ത് ബ്ലൂ കളര്‍ പെയിന്റ് കൊടുക്കുക. കഴുത്ത്തൊട്ടുള്ള ഭാഗത്ത് ഒട്ടിക്കുന്നതിനാണ് ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കുന്നത്.
ഇനി നമ്മുടെ ക്രാഫ്റ്റ് വര്‍ക്കിന് വേണ്ടത് പ്ലാസ്റ്റിക്ക് സ്പൂണുകള്‍ ആണ്. മയില്‍പ്പീലിയുടെ നിറം സ്പൂണുകള്‍ക്ക് അടിച്ചുകൊടുക്കുക. മയിലിന്റെ തലയായി നമ്മള് എടുക്കുന്നത് പിസ്ത ഷെല്ല് ആണ്. തലഭാഗത്ത് പിസ്ത ഷെല്ല് ഒട്ടിക്കുക. ശേഷം നീല നിറം അടിച്ചുകൊടുത്ത് കണ്ണും വരച്ചുകൊടുക്കുക.
നീലനിറം അടിച്ചുവെച്ചിരിക്കുന്ന ബഡ്സിന്റെ പഞ്ഞിയുള്ളഭാഗം കഴുത്തുതൊട്ടുള്ള ഭാഗത്ത് ഒട്ടിച്ചുകൊടുക്കാം. മയിലിന്റെ തലയിലെ പൂവായി നമ്മള് സെറ്റ് ചെയ്യുന്നത് ബഡ്സിന്റെ പ്ലാസ്റ്റിക്ക് കോലുകള്‍ കൊണ്ടാണ്. പിസ്താഷെല്ലില്(തലയുടെ പൂവ് വരുന്നഭാഗത്ത്) ഇവ ഒട്ടിച്ചുകൊടുക്കുക.
റൌണ്ട് ഷേപ്പിന് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ചതിന് ഉണങ്ങിയതിന് ശേഷം മയില്‍ പീലിയായി സെറ്റ് ചെയ്തിട്ടുള്ള സ്പൂണുകള്‍ സര്‍ക്കിളില്‍ ഒട്ടിച്ചുകൊടുക്കുക.
ശേഷം പീലിഭാഗവും ബോഡിഭാഗവും തമ്മില്‍ കണക്റ്റ് ചെയ്യാന്‍ പശവെച്ച് നല്ലതുപോലെ ഒട്ടിക്കുക. നമ്മുടെ മനോഹരമായ ഇതാ ക്രാഫ്റ്റ് റെഡിയായി കഴിഞ്ഞു.