ഓണത്തിനൊരുങ്ങാം ജാഗ്രതയോടെ
ഓണക്കാലമായതോടെ നിയന്ത്രണങ്ങള്‍ക്ക് നല്കുന്ന ഇളവുകള്‍ വിവേകത്തോടെ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും നാം ഓരോരുത്തരും പാലിക്കേണ്ടതാണ്
സാധനങ്ങള്‍ വാങ്ങാന്‍ കഴിവതും വീട്ടില്‍ നിന്നും ഒരാള്‍ മാത്രം പുറത്തു പോകുക.പുറത്തു പോകുന്നവര്‍ മൂക്കും വായും മൂടും വിധം മാസ്ക് ധരിക്കുക. പരമാവധി പൊതു സ്ഥലങ്ങളിലെ ഭിത്തി, കൈവരി, ഫര്‍ണ്ണീച്ചര്‍ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കുക.
വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങള്‍ മാത്രം പരിശോധിക്കാനെടുക്കുക. കടകളില്‍ തിരക്കുണ്ടാക്കാത്ത വിധം ഉചിതമായ സമയം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
കടകളില്‍ സാമൂഹിക അകലം ഉറപ്പാക്കുക.നനവു പറ്റിയാല്‍ ചീത്തയാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം വീട്ടിനകത്തു കയറ്റുക.
കഴിവതും വീട്ടില്‍ നിന്നും സഞ്ചികള്‍ കരുതുക.
കൊണ്ടുവരുന്ന സഞ്ചികള്‍/പായ്ക്കറ്റുകള്‍ തുടങ്ങിയവ പ്രായമുള്ളവരും കുട്ടികളും സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക.
കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ (ഉദാ: പ്രമേഹം, ഹൃദ്രോഗം, രക്താതി സമ്മര്‍ദ്ദം, അവയവമാറ്റ ശസ്ത്രക്രീയ കഴിഞ്ഞവര്‍ ) തുടങ്ങിയവര്‍ ഷോപ്പിങ്ങാവശ്യങ്ങള്‍ക്ക് പോകേണ്ടതില്ല.
സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.കടകളില്‍ കയറുന്നതിന് മുന്‍പും ശേഷവും കൈകളില്‍ സാനിട്ടൈസര്‍ ഉപയോഗിക്കുക. പുറത്തു പോകുന്നവര്‍ കുളിച്ചു വൃത്തിയായ ശേഷം വീടിനുള്ളില്‍ സഹകരിക്കുക. കൂട്ടം ചേര്‍ന്നുള്ള കളികളൊഴിവാക്കുക.
കടകളില്‍ പോകുന്നവര്‍ സാധ്യമെങ്കില്‍ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ നടത്താവുന്നതാണ്.കടകളിലെ ജീവനക്കാര്‍ മാസ്ക് ശരിയായി ധരിക്കേണ്ടതും കൈകള്‍ സാധിക്കുമ്പോഴൊക്കെ സാനിട്ടൈസ് ചെയ്യേണ്ടതുമാണ്.
കടകള്‍ക്കുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. തിരക്കൊഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കടകളില്‍ പ്രവേശിക്കുന്നതിന് മുന്‍പും പിന്‍പും സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനുള്ള സൗകര്യമൊരുക്കേ ണ്ടതാണ്. പണമിടപാട് നടത്തുമ്പോഴും കൈകള്‍ സാനിട്ടൈസ് ചെയ്യേണ്ടതാണെന്നും മെഡിക്കൽ വിദഗ്ദര്‍ അറിയിച്ചു.