ഓണ്‍ലൈന്‍ക്ലാസ് രക്ഷിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കോറോണകാലത്തെ നമ്മള്‍ അതിജീവിക്കുന്നതിന്‍റെ ഒരു ഉദാഹരണമാണല്ലോ സ്കൂളുകളും കോളജുകളും ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ്. നാളത്തെ നല്ല പൌരന്‍മാരായി അവരെ സജ്ജരാക്കണമെന്ന് ഉത്തമബോധം ഉള്ളതുകൊണ്ടാണ് രക്ഷിതാക്കളും സര്‍ക്കാരും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൌകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് അതിന് വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ നമ്മള്‍ അവര്‍ക്ക് നല്‍കുന്ന ഇത്തരം സൌകര്യങ്ങള്‍ അവര്‍ മിസ് യൂസ് ചെയ്താലോ.
രണ്ട് ഉദാഹരണങ്ങള്‍ നോക്കാം.
സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനലില്‍ ക്ലാസ് ഉണ്ട്. ആ ക്ലാസ്സില്‍ നിന്ന് മനസ്സിലായ സംഗതികള്‍ കുട്ടികള്‍ അവരവരുടെ അധ്യാപര്‍ക്ക് ഹോം വര്‍ക്ക് ചെയ്ത് അയച്ചുകൊടുക്കണം. അധ്യാപകരെല്ലാം തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും നമ്പര്‍ സംഘടിപ്പിച്ച് ഫോണില്‍ സേവ് ചെയ്ത് കുട്ടികളെ അന്നന്ന് പഠിച്ച പാഠഭാഗങ്ങളും അതില്‍ നിന്ന് അവര്‍ക്ക് കിട്ടിയ അറിവ് എന്തൊക്കെയാണെന്നുള്ള വിവരണവും ഒക്കെ വാട്സ് ആപ്പ് വഴി സന്ദേശം അയച്ചുകൊടുത്ത് മുന്നോട്ട് പോകുകയാണ്. എയ്ഡഡ് സ്കൂളിലെ അധ്യാപികയ്ക്ക് തന്‍റെ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വീട്ടിലെ തന്നെ മറ്റൊരു അംഗത്തിന്‍റെ ഫോണില്‍ ആ കുട്ടിയെ വിളിച്ചപ്പോള്‍ കിട്ടുന്നും ഉണ്ട്. അധ്യാപകര്‍ നിരന്തരം പഠനവുമായി ബന്ധപ്പെട്ട് കുട്ടിയെ വിളിക്കുന്നതിന് കുട്ടി അധ്യാപികയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തുവെച്ചു. കൂലിതൊഴിലാളികള്‍ ആയ രക്ഷിതാക്കള്‍ കുട്ടിയുടെ പ്രവര്‍ത്തി അറിയുന്നുമില്ല. കുട്ടി പഠിക്കാനുള്ള സൌകര്യം തങ്ങള്‍ ഏര്‍പ്പെടുത്തികൊടുത്തിട്ടുണ്ടല്ലോ അവള്‍ പഠിച്ചുകൊള്ളും വിചാരിച്ച് അവരും ജോലിക്ക് പോയി. കുട്ടി അധ്യാപികയുടെ നമ്പരും ബ്ലോക്ക് ചെയ്ത് മൊബൈലില്‍ ഗെയിം എടുത്ത് കളിച്ചു.
ഒടുവില്‍ അധ്യാപികയ്ക്ക് മനസ്സിലായി കുട്ടി തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തെന്ന്. ഇക്കാര്യം അവര്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു.
പബ്ജി ഗെയിം മൊബൈലില്‍ കളിച്ച് മാതാപിതാക്കളുടെ പതിനാറ് ലക്ഷം നഷ്ടപ്പെടുത്തിയ പതിനാറുകാന്‍റെ വാര്‍ത്ത എല്ലാവരും മാധ്യമങ്ങളില്‍ വായിച്ചുകാണുമല്ലോ. ഈ രണ്ട് സംഭവങ്ങളും ചൂണ്ടി കാണിക്കുന്നത് നമ്മള്‍ ഏര്‍പ്പെടുത്തി കൊടുത്ത സൌകര്യങ്ങള്‍ കുട്ടികള്‍ ചൂഷണം ചെയ്യുമെന്നാണ്.
അവരെ നമ്മള്‍ വിശ്വസിച്ചാല്‍ അത് അവര്‍ ചൂഷണം ചെയ്യുമെന്നാണ് ഈ സംഭവം നമ്മളെ പഠിപ്പിക്കുന്നത്. ജോലിക്ക് പോകുന്നത് അടുത്ത് അണെങ്കില്‍ കുട്ടികള്‍ അറിയാതെ ഇടയ്ക്ക് വീട്ടില്‍ വന്ന് നോക്കുകതന്നെ വേണം കുട്ടി പഠിക്കുകയാണോ അതോ മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ എന്ന്. കുട്ടികളുടെ അധ്യാപകരുമായി ബന്ധപ്പെട്ടിരിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്തിയെടുക്കാന്‍ അതുവഴി നമുക്ക് സാധിക്കും. കുട്ടികളുമായി നല്ല സൌഹൃദം സ്ഥാപിച്ചെടുക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. തിരക്കുകള്‍ മാറ്റിവെച്ച് അവരോട് ഇടപെടുമ്പോള്‍ അവരും ഇത്തരം കള്ളത്തരങ്ങള്‍ പഠനകാര്യത്തില്‍ കാണിക്കില്ല. കുട്ടികളോട് വഴക്കിടാതെ അവരോട് കര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി നേര്‍വഴിക്ക് നടത്തേണ്ടത് രക്ഷിതാക്കളാണ്.
ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനകാര്യത്തില്‍ വേണ്ടുന്ന ശ്രദ്ധചെലുത്തുവാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് വിശ്വാസമായ വ്യക്തിയെ കുട്ടിയെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിക്കാം. എന്നിരുന്നാലും കണ്ണടച്ച് ആരേയും വിശ്വസിക്കരുത്. നിങ്ങളുടെ ശ്രദ്ധ എപ്പോഴും കുട്ടികളുടെ മേല്‍ ഉണ്ടാകണം. നിങ്ങളേക്കാള്‍ ഉത്തരവാദിത്തം കുട്ടികളുടെമേല്‍ ആര്‍ക്കും ഉണ്ടാവില്ലെന്ന് എപ്പോഴും രക്ഷിതാക്കള്‍ ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്.