കന്താരിക്കൊരു അമ്പ്രല്ലാ സ്കേര്‍ട്ട് തയ്യാറാക്കാം (പാര്‍ട്ട് 1)


ട്രെന്‍റുകള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും. അമ്പ്രല്ലാ സ്കേര്‍ട്ടും ഫ്രോക്കും ഒക്കെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് നമ്മുടെ കുസൃതി കുരുന്നുകള്‍ക്കുള്ള ഡ്രസ് നമുക്ക് തന്നെ തയ്യാറാക്കിയെടുക്കാം.


മൂന്നരവയസ്സുള്ള കുട്ടിക്കുള്ള അമ്പ്രല്ലാസ്കേര്‍ട്ടാണ് നമ്മള്‍ തയ്യാറാക്കുന്നത്. രണ്ട് പാര്‍ട്ട് ആയിട്ടാണ് കൊടുക്കുന്നത്. ആദ്യഭാഗം മെറ്റീരിയല്‍ കട്ട് ചെയ്ത് അടയാളപ്പെടുത്തുന്നതും രണ്ടാം ഭാഗത്ത് തയ്ക്കുന്ന വിധവും

രണ്ട് മീറ്റര്‍ മെറ്റീരിയല്‍ എടുക്കുക. അതിനെ ആദ്യം രണ്ടായി മടക്കുക. (ചിത്രത്തില്‍ കാണുന്നതുപോലെ.)

ചിത്രത്തില്‍ കാണുന്നപോലെ വീണ്ടും ഒന്നും കൂടെ മടക്കുക.
അപ്പോള്‍ നമുക്ക് ട്രയാംഗിള്‍ ഷേയ്പ് കിട്ടും.


അബ്രല്ലാ സ്‌കേട്ട് സ്റ്റിച്ച് ചെയ്യുന്നതിനുവേണ്ടി രണ്ട് അളവുകള്‍ മാത്രമേ നമുക്ക് ആവശ്യമുള്ളൂ. വേസ്റ്റും സ്‌കേട്ടിന്റെ നീളവും. മൂന്നര വയസ്സുള്ള കുട്ടിയുടെ സ്കേര്‍ട്ടാണ് നമ്മള്‍ തയ്യറാക്കുന്നത്.

വേയ്‌സ്റ്റ് വരുന്നത് 20 ഇഞ്ചാണ്. നമ്മള്‍ ചെയ്യാന്‍ പോകുന്ന സ്‌കേട്ട് ബാക് സൈഡ് ഇലാസ്റ്റികും, ഫ്രെഡ് സൈഡ് നോര്‍മലുമാണ്. ബാക്‌സൈഡ് മാത്രം ഇലാസ്റ്റിക് ഉള്ളതുകൊണ്ട് 20 ഇഞ്ചിനോടു കൂടി നാല് കൂട്ടി 24 ഇഞ്ച് ആക്കുക. 24 ഇഞ്ചിന്‍റെ നാലിലൊരു ഭാഗം ആറ് ഇഞ്ചാണ്. ആറിഞ്ച് ട്രയാംഗിളിന്‍റെ തുടക്കത്തില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ആറിഞ്ച് അടയാളപ്പെടുത്താം.

ആറിഞ്ചിന്‍റെ കൂടെ അര ഇഞ്ച് തയ്യല്‍തുമ്പ് വിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആ ട്രയാംഗിള്‍ ഷേയ്പിന്‍റെ രണ്ട് സൈഡും ഈക്വല്‍ ലംഗ്ത്ത് ആയിരിക്കണം. അത് ശരിയാക്കിയതിന് ശേഷം
ഇതുപോലൊരു കോണ്‍ ഷേയ്പ്പില്‍ വരയ്ക്കുക.

അത് ഈക്വല്‍ ആയില്ലെങ്കില്‍ നമ്മുടെ സ്‌കേട്ടിന് പ്രെഫക്ഷന്‍ ഉണ്ടാകുകയില്ല. പല ഭാഗങ്ങളും കേറിയിറങ്ങിയിരിക്കും. 22 ഇഞ്ചാണ് നമ്മുടെ സ്‌കേട്ടിന്റെ നീളം. അടിയിലേക്ക് ഒരു ഇഞ്ച് എക്‌സ്ട്രാ കൊടുക്കുന്നുണ്ട്. അതുപോലെ മുകളില്‍ ഒന്നര ഇഞ്ച് പട്ട കൊടുക്കുന്നതിനാല്‍ ഒന്നര ഇഞ്ച് മുകളിലേക്ക് കോണിന്‍റെ സൈഡിലേക്ക് കയറ്റി വച്ചതിനുശേഷം മാത്രം സ്‌കേട്ടിന്‍റെ കറക്റ്റ് ലെഗ്ത്ത് മെഷര്‍ ചെയ്ത് എടുക്കാന്‍ പാടുള്ളൂ.

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ. ടേപ്പ് ഇതുപോലെ നീക്കിവച്ച് കൊടുത്ത് നമ്മുടെ ലെഗ്ത്ത് ഫുള്‍ അടയാളപ്പെടുത്തേണ്ടതാണ്. ഇതുപോലെ സ്‌കേട്ട് മെഷര്‍മെന്റ്‌സ് എല്ലാം അടയാളപ്പെടുത്തേണ്ടതാണ്. ശേഷം രണ്ടുപീസും കട്ട് ചെയ്‌തെടുക്കാം. നമ്മള്‍ ബാക്ക് സൈഡില്‍ ഇലാസ്റ്റിക് വച്ചുകൊടുക്കുന്നതു കാരണം നമ്മുടെ സ്‌കേട്ടിന്‍റെ ബാക് സൈഡും ഫ്രെഡ് സൈഡും രണ്ട് പീസാക്കി കട്ട് ചെയ്‌തെടുക്കണം. അതിനുശേഷം ഇലാസ്റ്റിക് ബാക്ക് സൈഡില്‍ കൊടുക്കുന്നതിനുവേണ്ടി മെറ്റീരിയല്‍ കട്ട് ചെയ്യണം.

പട്ട വച്ചു കൊടുക്കാന്‍ വേണ്ടി നാലിഞ്ച് വീതിയും നമ്മുടെ വേസ്റ്റിന്‍റെ മെഷര്‍മെന്‍റ് കറക്റ്റ് മെറ്റീരിയല്‍ നോക്കി ചിട്ടപ്പെടുത്തിയതിനുശേഷം

ആ വീതി നാലിഞ്ച് നീളത്തിലുമുള്ള ഒരു മെറ്റീരിയല്‍ കട്ട് ചെയ്‌തെടുക്കണം

Leave a Reply

Your email address will not be published. Required fields are marked *