കെ. പി.കേശവമേനോൻ
കടപ്പാട്: ഒ .പി വിശ്വനാഥന് ഗോവിന്ദന് ഫെയ്സ് ബുക്ക്പോസ്റ്റ്
നവംബർ 9….കെ. പി.കേശവമേനോൻ ഓർമ്മ ദിനം.അനുഭവങ്ങൾ കൊണ്ട് പാകതയും പക്വതയും കൈവരിച്ച്, കേരളിയ സാമൂഹ്യ, രാഷ്ട്രീയ, പത്രപ്രവർത്തരംഗങ്ങളിൽ തൻ്റേതായ ഒരു പ്രമുഖ സ്ഥാനമുറപ്പിച്ച, സ്വാതന്ത്ര്യ സമര സേനാനിയും സമുദായ പരിഷ്കർത്താവു കൂടിയായ കെ.പി കേശവമേനോൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹം വ്യാപരിച്ച മണ്ഡലങ്ങളിലെ ഇന്നത്തെ അവസ്ഥകളെക്കുറിച്ച് ഒരു വിഹഗവീക്ഷണം നടത്തുന്നത് ഏറെ പ്രസക്തമെന്ന് തോന്നുന്നു.
പാലക്കാട് രാജസ്വരൂപത്തിലെ നടുവിലേടത്തിൽ ഭീമച്ഛൻ്റെയും, മീനാക്ഷി നേത്യാരുടെയും മകനായി 1886 സെപ്തംബർ 1 നാണ് അദ്ദേഹത്തിൻ്റെ ജനനം…പOനത്തിൽ വലിയമിടുക്ക് കാണിച്ചിരുന്നില്ലെങ്കിലും ആ കാലത്ത് തന്നെ പ്രസംഗത്തിലും പ്രബന്ധരചനയിലും വളരെ താത്പര്യം കാണിച്ചിരുന്നു. 1906 ൽ 20 ആം വയസ്സിൽ മെട്രിക്കുലേഷൻ ജയിച്ച് എഫ് എ യ്ക്ക് പഠിക്കാനായി മദ്രാസിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ പാലക്കാട്ട് രാജവംശത്തിലെ ലക്ഷ്മിയുമായുള്ള വിവാഹം നടന്നു.
മദ്രാസിൽ നിന്നും എഫ് എ യും ബി.എ യും ജയിച്ച അദ്ദേഹം ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി.ഈ കാലത്ത് മിക്ക യൂറോപ്യൻ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു.’ 1915ൽ നാട്ടിലെത്തി പ്രാക്റ്റീസ് ആരംഭിച്ച അദ്ദേഹം സ്വാതന്ത്യ സമര ഭടനായി മാറി. ആ കാലത്തെ ചടുലമായ പൊതുപ്രവർത്തനത്തിന്റെ അംഗീകാരായി യോഗക്ഷേമ സഭയുടെ കേരള തിലക കീർത്തി മുദ്ര അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. മദ്രാസിലേക്ക് പ്രാക്ടീസ് മാറ്റിയതിന് ശേഷം തൊഴിലാളി പ്രസ്ഥാനങ്ങളിൽ സജീവമായി.
റിക്ഷാക്കാരുടെയും, തോട്ടി തൊഴിലാളികളുടെയും നേതാവായി.കുടുംബ പ്രാരബ്ധങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വാതന്ത്യ സമര പോരാട്ടങ്ങളിൽ സജീവമായി പങ്കെടുക്കാനായി അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ ” നിയമ പുസ്തകങ്ങളും, കേസുകെട്ടുകളും ചിലരെ ഏൽപ്പിച്ച് നിയമ ലംഘനത്തിനും ദേശ സേനത്തിനുമായി ” അദ്ദേഹം ഒരുങ്ങി.സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വീര്യം പകരനായാണ് ജനങ്ങളിൽ നിന്നും ഷെയർ പിരിച്ച് പത്രം ആരംഭിച്ചതും 1952 ഫിബ്രവരി 15ന് മാതൃഭൂമി എന്ന പേരിൽ പത്രം ആരംഭിച്ചതും അതിൻ്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തതും.
സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങൾക്കും സാമൂഹ്യ പരിഷ്ക്കരണ മുന്നേറ്റങ്ങൾക്കും മാതൃഭൂമി പത്രത്തെ അദ്ദേഹം ഒരുക്കിയെടുത്തു. 1942 ലെ വൈക്കം സത്യാഗ്രഹത്തിൻ്റെ മുൻപന്തിയിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായും വന്നു..പിന്നീട് മ ലയായിൽ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗിൽ പ്രവർത്തിക്കുകയും, അതിൻ്റെ പ്രക്ഷേപണ മന്ത്രിയാവുകയും, ലീഗിൽ അവിശ്വാസം തോന്നിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.
ജപ്പാൻ്റെ ജയിലിലും അദ്ദേഹത്തിന് കിടക്കേണ്ടി വന്നു.സ്വാതന്ത്യപ്രാപ്തിക്ക് ശേഷം നാട്ടിലെത്തി മാതൃഭുമി പത്രത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹത്തിന് 1951 ൽ സിലോൺ ഹൈക്കമ്മീഷണറായി നിയമനം ലഭിച്ചു.1952ൽ ജോലി രാജി വച്ച് മാതൃഭൂമിയിൽ തിരിച്ചെത്തി.നിഷ്പക്ഷതയും, നീതിബോധവുമുള്ള ഒരു പത്രമായി മാതൃഭൂമി പത്രത്തെ അദ്ദേഹം കൊണ്ടു നടന്നു…1978 നവംബർ 9 ന് തൻ്റെ 98 ആം വയസിലാണ് അദ്ദേഹം അന്തരിച്ചത്.
അടുത്ത കാലത്ത് മീശ യെന്ന ഒരു നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയെ ഒരു സമുദായ സംഘടന വിരട്ടുകയും മാതൃഭൂമിയിലെ മേനോൻ്റെ പിൻമുറക്കാർ വാലും ചുരുട്ടി നോവൽ പ്രസിദ്ധീകരണം നിർത്തിവച്ചതും ആ സ്ഥാപനത്തിന് വന്ന മൂല്യ ശോഷണമാണ് തെളിയിച്ചത്…ആ നോവലിനെ നിരോധിക്കാൻ സുപ്രീം കോടതിയിലെത്തിയ ഡൽഹിയിലെ സമുദായ നേതാവിനെ ചരിത്രപ്രസിദ്ധമായ ഒരു വിധിയിലൂടെ കോടതി വിരട്ടി വിട്ടതും ഇത്തരുണത്തിൽ സ്മരണീയമാണ്.. ‘ആ നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അന്താരാഷ്ട്ര പ്രി സിദ്ധിയുള്ള അംഗീകാരം ലഭിച്ച അവസരത്തിലാണ് ഇന്ന് KP കേശവമേനോനെ നാം അനുസ്മരിക്കുന്നത്…