ടെറസില്‍ മുല്ലകൃഷി ചെയ്ത് ആദായം നേടാം
കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിയാണ്
മുല്ല. മുല്ല പൂക്കള്‍ക്ക് നാം ഇപ്പോള്‍ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.ക്ഷേത്രത്തിലെ ചടങ്ങുകള്‍,വിവാഹം എന്നിവയ്ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് മുല്ലപ്പൂവ്. മാത്രമല്ല മുല്ലപ്പൂവില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ജാസ്മിന്‍ എണ്ണയ്ക്ക് വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്‍റ് ആണ് വിദേശനാണ്യം തേടിത്തരാന്‍ സാധ്യമായ മുല്ലയുടെ കൃഷി കൃഷിരീതികള്‍ നമുക്ക് പരിചയപ്പെടാം.
മട്ടുപ്പാവില്‍ കുറ്റിമുല്ലത്തോട്ടം
എന്നും പുഷ്പിക്കുകയും കുറ്റിച്ചെടിയായി വളരുന്ന കുറ്റിമുല്ല അനായാസം ടെറസില്‍ നമുക്ക് വളര്‍ത്താവുന്നതാണ്
നടുന്ന വിധം
ഒന്നരയടി ഉയരമുള്ള ചെടിചട്ടികളില്‍ അടിയില്‍ രണ്ട് തൊണ്ടുകള്‍ മലര്‍ത്തിയടുക്കി അതിന് മുകളില്‍ മേല്‍മണ്ണ്,ചാണകപ്പൊടി,മണല്‍,വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. അതിലേക്ക് കുറ്റി മുല്ല ചെടി നടുക. ദിവസവും രണ്ട് നേരം മുല്ലച്ചെടിക്ക് നനച്ച്കൊടുക്കാന്‍ മറക്കരുത്.
മൂന്ന് മാസത്തിനുള്ളില്‍ മുല്ല പുഷ്പിക്കാന്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മുല്ലയില്‍ നിന്ന് ആദായം ലഭിച്ച് തുടങ്ങും. പതിനഞ്ച് വര്‍ഷം വരെ നമുക്ക് ഒരു മുല്ലച്ചെടിയില്‍ നിന്ന് ആദായം ലഭിക്കും. എത്രസംരക്ഷണം മുല്ലയക്ക് നമ്മള്‍ നല്‍കുന്നവോ അത്രത്തോളും ആദായവും മുല്ലയില്‍ നിന്ന് ലഭിക്കും.
തറനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ വെച്ച് ശാഖകള്‍ മുറിച്ച് നീക്കണം (പ്രൂണിംഗ്) . ഡിസംബര്‍ മാസത്തില്‍ പ്രൂണിംഗ് നടത്തുന്നതാണ് അഭികാമ്യം. ഇങ്ങനെ ചെയ്യുന്നത് ചെടികളില്‍ നിന്ന് നല്ല ആദായം ലഭിക്കാന്‍ ഇടയാക്കും.
മാസത്തില്‍ ഒരിക്കല്‍ ചാണകപ്പൊടി ഇട്ടുകൊടുത്താല്‍ മുല്ല നല്ലത് പോലെ വളരുകയും പുഷ്പിക്കുകയും ചെയ്യും. 17:17:17 കോപ്ലംക്സ് ഒരു സ്പൂണ്‍ ചേര്‍ത്ത് കൊടുക്കുന്നത് മുല്ലമൊട്ട് വണ്ണിക്കാന്‍ നല്ലതാണ്.