വ്യാജവാർത്തകളെ കടക്കു പുറത്ത്…
കൊറോണവൈറസ് പോലെ തന്നെ അപകടകരമാണ് കൊറോണയെ കുറിച്ചുള്ള വ്യാജവാർത്തകൾ. ലോക്ക് ഡൌൺ ആരംഭിച്ചത് മുതൽ ഇഷ്ടം പോലെ ഒഴിവു സമയങ്ങൾ ലഭിച്ചത് ഇത്തരം വാർത്തകളുടെ പ്രചാരം വർധിപ്പിച്ചു . കൊറോണവ്യാപനത്തിന്ശേഷം വാട്സാപ്പ് ഉപഭോക്താക്കളുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനവാണ്ഉണ്ടായിരിക്കുന്നത്.
ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യാപിക്കുന്നത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല .ഉദാഹരണത്തിന് കൊറോണ രോഗംതടയാൻ പരാസിറ്റാമോളുകൾക്കു കഴിയും എന്ന വ്യാജപ്രചരണത്തിൽ വീണുപോയ രാജ്യങ്ങൾനിരവധി ആണ്. അനാവശ്യമായ ഉത്കണ്ഠക്കും പിരിമുറുക്കത്തിനും ഇത്തരം വാർത്തകൾ കാരണമാകുന്നുവ്യാജ വാർത്തകൾക്കു തടയിടാൻ വാട്സാപ്പ് നടപടി ആരംഭിച്ചു. ഇനി മുതൽ ഫോർവേഡ് മെസ്സേജുകൾ ഒരു സമയം ഒരു ചാറ്റിൽ മാത്രമേ അയക്കാൻ പറ്റുള്ളൂ. ഏറ്റവും കൂടുതൽ ആൾകാർ ഷെയർ ചെയ്യുന്ന മെസ്സേജുകൾക്കാണ് ഈ നിബന്ധന ബാധകമായിരിക്കുകയുള്ളു. കോറോണ കാലത്തേ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മെസ്സേജുകൾക്കു തടയിടുന്നതിനാണ് ഈ നീക്കം.. എല്ലാവരും ഒരുമിച്ച് നിന്ന് കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടേണ്ട സമയത്തു ജാതി മത സ്പർദ്ധയിലേക്ക് വരെ നയിച്ചേക്കാവുന്ന വാർത്തകൾ തടയേണ്ടത് തന്നെ.
ലോകത്തു ഒട്ടാകെ 2 ബില്യൺ ആളുകൾ ഉപയോഗിക്കുന്ന വാട്സാആപ്പിന് ഇന്ത്യയിൽ മാത്രം 400 മില്യൺ ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇത്തരം ഫോർവേഡഡ് മെസ്സേജുകളുടെ സത്യസന്ധത ഓൺലൈനിൽ പരിശോധിക്കാനും സാധിക്കും. വാട്സാപ്പിന്റെ ഇത്തരം തീരുമാനങ്ങൾ സ്വാഗതാർഹം തന്നെ.
കിട്ടുന്ന മെസ്സേജുകൾ അതേപടി ഫോർവേഡ് ചെയ്യുന്നതിൽ അല്ല ഇപ്പോൾ ശ്രദ്ധ വേണ്ടത്.ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അതുവഴി അവനവനോടും സമൂഹത്തോടും ഉള്ള കടമ നിർവഹിക്കാനും നമുക്ക് കഴിഞെങ്കിൽ മാത്രമേ ഈ വിപത്തിനെ മറികടക്കാൻ സാധിക്കുകയുള്ളു.
Good . Keep it up