സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റി ‘ഓര്‍മ്മകളിലെ അവള്‍’

നഷ്ടബോധത്തിന്‍റെ കണക്കെടുപ്പ് നടത്തുന്നവരല്ലേ നമ്മൾ. മനസ്സിൽ നിറയുന്ന ഓർമ്മകൾ മധുരവും വേദനയും സമ്മാനിക്കുന്നവയാകാം. പ്രിയപ്പെട്ടവരുടെ വിയോഗംപിന്നെ പച്ചയോടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.ചിലപ്പോഴൊക്കെ മരിച്ചവരുടെ ഓർമ്മകൾ മനസ്സിൽ നിന്നും മരിച്ചു പോയിരുന്നെങ്കിൽ എന്നും നാം ആഗ്രഹിക്കും. സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും നനുത്ത വേദനയായി മനസ്സിൽ നിറയും. ഇത്തരമൊരു അനുഭവത്തിൽ നിന്നും അകാലത്തിൽ വേർപെട്ട കൂട്ടുകാരിക്കായി സുഹൃത്തുക്കൾ ഒരുക്കുന്ന ഡോക്യുമെന്‍ററി ‘ഓര്‍മ്മകളിലെ അവള്‍’


ഇലഞ്ഞിപ്പൂവ്, ഇടവഴി, കശുമാങ്ങയുടെ മണവുമൊക്കെ ആ കൂട്ടുകാര്‍ക്ക് തങ്ങളുടെ കൂട്ടുകാരിയെ കുറിച്ചുള്ള നനുത്ത ഓര്‍മകള്‍ എപ്പോഴും സമ്മാനികൊണ്ടേയിരുന്നു. ബാലിശമായവാശിക്ക് പുറത്ത് കൂട്ടുകാരിയെ തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയപ്പോള്‍ പീന്നിടവര്‍ക്ക് അത് വേദനയായിമാറി.


തുള്ളിക്കൊരു കുടമെന്നപോലെ പെയ്തിറങ്ങിയ ഓരോ ‘വര്‍ഷ’വും പരിഭവം ഇല്ലാതെ തങ്ങളെ സ്നേഹിച്ച ആരോടും യാത്രപറയാതെ പോയ പ്രീയ സഖിയെകുറിച്ചുള്ള ഓര്‍മ്മപൂക്കളായി തീര്‍ന്നു.
അകാലത്തില്‍ പൊലിഞ്ഞ തന്‍റെ പ്രീയ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മീരനിരീഷിന്‍റെ തൂലകയില്‍ തിരക്കഥയായി പിറന്നപ്പോള്‍ നമ്മുടെയും ബാല്ല്യത്തിലേക്ക് തിരനോട്ടം കൂടിയായി അത് മാറി


ഓര്‍മകളിലെ അവള്‍ എന്ന ഡോക്യുമെന്‍ററിയുടെ തിരക്കഥയും സംവിധാനവും മീര നിരീഷിന്‍റേതാണ് . സിനിമ സീരയല്‍ താരം ജയന്‍ ചേര്‍ത്തല, ചലച്ചിത്ര പിന്നണി ഗായകന്‍ രാജീവ് ആലുങ്കല്‍, ബാലഗോകുലം കേരളം പേജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഡോക്യുമെന്‍ററി റീലീസ് ചെയ്തു.


വിഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *