സിംപിള്‍ ഫ്രോക്ക്

വളരെ ലളിതമായി കുട്ടികൾക്ക് എങ്ങനെ ഒരു ഫ്രോക്ക് സ്റ്റിച്ച് ചെയ്യാ൦, എന്നതാണ് കൂട്ടുകാരിയിലൂടെ പരിചയപ്പെടുത്തുന്നത്.

അതിനു വേണ്ടത് ഒന്നര മീറ്റർ മെറ്റീരിയലാണ്. 47 ഇഞ്ച് വീതി 23 ഇഞ്ച് നീളത്തിൽ തുണി ആദ്യ൦ മുറിച്ചെടുക്കുക.താഴെ കാണിച്ചിരിക്കുന്നതുപോലെ തുണി നാലായി മടക്കുക.

നെക്ക് ഭാഗത്തെ വീതി രണ്ടിഞ്ചു൦ നീള൦3 ഇഞ്ചുമാണ് വേണ്ടത്. ഷോൾഡർ ഭാഗത്തിന് 5.5ഇഞ്ചു൦ ആ൦ ഹോൾ 6 ഇഞ്ചു൦ വേണ൦. ചെസ്റ്റ് നീള൦ വേണ്ടത് 6 ഇഞ്ചാണ്.

ഫുൾ ചെസ്റ്റ് വീതി 24 ഇഞ്ചുമാണ് വേണ്ടത്. ഷോൾഡറിൽ നിന്നുള്ള വേസ്റ്റ് നീള൦ 10 ഇഞ്ചു൦ വീതി 20 ഇഞ്ചിൽ നിന്ന് 4 ഉ൦ എടുക്കുക. ഫ്ലയറിനു മുഴുവനായി വേണ്ടത് 36 ഇഞ്ചാണ്. തുണിയിൽ ഇതെല്ലാം അടയാളപ്പെടുത്തിയതിനുശേഷ൦ മുറിച്ചെടുക്കുക.


ബാക്കും ഫ്രണ്ടും കട്ട് ചെയ്യുന്നത് പൂര്‍ത്തിയായി അത് മാറ്റി വച്ചതിന് ശേഷം സ്റ്റിച്ച് ചെയ്യാം. നേരത്തെ കട്ട് ചെയ്തഭാഗം അതായത് ഫ്രണ്ടിലെ പാര്‍ട്ട് എടുക്കുക. നാലിഞ്ച് നീളത്തിലുള്ള കട്ടിംഗിന് പ്ലാക്കറ്റ് വച്ചുകൊടുക്കുക. ശേഷം ഷോള്‍ഡറുകള്‍ തമ്മില്‍ യോജിപ്പിക്കുക. ബയാസ് ബാന്‍റിംഗ് വച്ച് നെക്ക് ഫിനിഷ് ചെയ്യുക. അതേ ബയാസ് ടേപ്പ് വച്ച് ആം ഹോള്‍ ഫിനിഷ് ചെയ്യുക.

വശങ്ങള്‍ തമ്മില്‍ യോജിപ്പിച്ചുകൊടുക്കാം. ഫ്രോക്കിന്‍റെ അടിഭാഗം ഇന്‍റര്‍ ലോക്ക് ചെയ്തുകൊടുക്കുക. പ്രസ് ബട്ടന്‍ പ്ലാക്കറ്റിന്‍റെ ഭാഗത്ത് പിടിപ്പിച്ചുകൊടുക്കാം. അടിയിലുള്ള ഭാഗം ഒരിഞ്ച് അളവിൽ ഷേപ്പ് ചെയ്തു കൊടുക്കണ൦.

. നമ്മുടെ കുട്ടി ഉടുപ്പ് പൂര്‍ത്തിയായി.


വിവരങ്ങള്‍ക്ക് കടപ്പാട്; ബിനുപ്രിയ ഫാഷന്‍ഡിസൈനര്‍
തയ്യാറാക്കിയത് ; ജ്യോതിബാബു

Leave a Reply

Your email address will not be published. Required fields are marked *