ഹൃദയത്തിലെ വൈകാരികരംഗം പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ വൈകാരിക രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ദർശനയും പ്രണവ് മോഹൻലാലും റെയിൽവേസ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് പുറത്തുവന്നത്. ഒരു റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ വച്ചുള്ള 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടത്. ചിത്രത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്.

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്.സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനീത് ശ്രീനിവാസനാണ് സിനിമയുടെ തിരക്കഥയും ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തലും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!