ഇര്ഫാന് ഖാന് അന്തരിച്ചു
ഡൽഹി: ബോളിവുഡ് താരം ഇർഫാൻ ഖാൻ(53) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് മരണം. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു മരണം.2018ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
2011ൽ പത്മശ്രീ പുരസ്കാരവും പാൻസിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.രാജസ്ഥാനിലെ ബീഗം ഖാൻ-ജഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ ചേർന്നു. സാലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തെത്തിയത്.