വീണ്ടും ട്വിസ്റ്റ് ‘മരക്കാർ’ തിയേറ്ററില്‍ തന്നെ

‘മരക്കാർ അറബികടലിന്‍റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും ഡിസംബര്‍ 2നാണ് ചിത്രം തിയേറ്ററിലെത്തുക. തിയേറ്ററ്‍ റിലീസിന് ശേഷമായിരിക്കും ആമസോണ്‍പ്രൈമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാലും ചിത്രത്തിന്റെ നിർമാതാക്കളും കഴിഞ്ഞ ദിവസം ‘മരക്കാർ’ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് പറഞ്ഞത്
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്ന്ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നത് മോഹന്‍ലാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.

100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിർവഹിച്ച സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥാണ് ഈ ചിത്രത്തിൻറെ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസർ.


പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.മരയ്ക്കാറിൽ ഒട്ടേറെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനിൽ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കർ, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്.മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയെറ്ററുകളിലെത്തും. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍.
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!