സംവിധായകന്‍ വിജീഷ് മണിക്ക് ഗാന്ധിഭവന്റെ ആദരം

ശ്രീനാരായണ ഗുരുവിന്റെ ജീവിതം അടിസ്ഥാനമാക്കി സംവിധാനം ചെയ്ത വിശ്വഗുരു എന്ന ചിത്രത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ സംവിധായകന്‍ വിജീഷ് മണിക്ക് ഗാന്ധിഭവന്റെ ആദരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സമ്മാനിച്ചു. വെറും 51 മണിക്കൂറും രണ്ട് മിനിട്ടും കൊണ്ടാണ് വിശ്വഗുരു എന്ന സിനിമ പൂര്‍ത്തീകരിച്ചതും റിലീസ് ചെയ്തതും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പ്രമേയമാക്കി ഇദ്ദേഹം ചെയ്ത ‘പുഴയമ്മ’ എന്ന ചിത്രം നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. ഇന്ത്യൻ പനോരമയിൽ രണ്ടു സിനികൾ തെരഞ്ഞെടുത്തിയിരുന്നു നേതാജി 2019 , നമോ 2020 .
ഇദ്ദേഹം സംവിധാനം ചെയ്ത കുറുമ്പ ഭാഷയിലുള്ള ആദ്യ സിനിമയായ ‘മ്… സൗണ്ട് ഓഫ് പെയിന്‍’ ഈ വർഷത്തെ ഓസ്‌കാര്‍ ചുരക്ക പട്ടികയിൽ ഇടം നേടിയിട്ടുണ്ട് കലാജീവിതത്തില്‍ മാത്രമല്ല പരിസ്ഥിതിയുമായി വളരെ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന വിജീഷ് മണി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.


വിജീഷ് മണിയെപ്പോലെയുള്ള പുതുതലമുറയിലെ സംവിധായകര്‍ സാമൂഹിക പ്രസക്തിയുള്ളതും പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുമായ വ്യത്യസ്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്തരത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്ന വിജീഷിനെപ്പോലെയുള്ളവരെ ലോകം തിരിച്ചറിയണമെന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.ചടങ്ങില്‍ ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ചലച്ചിത്ര നടന്‍ ടി.പി. മാധവന്‍, കെ.പി.എ.സി. ലീലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!