കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘പകലും പാതിരാവും’
കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ പകലും പാതിരാവും’ . ചിത്രത്തിന്റെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചു.നായക സങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രജിഷവിജയനാണ് ചിത്രത്തിലെ നായിക. പൂർണമായും ഒരു ത്രില്ലർ സിനിമയായിരിക്കുമിത്. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകൻ.
സംവിധായകന്‍റെ വാക്കുകള്‍
‘ എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിങ്ങളുടെ മുന്നിലേക്ക് . ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സർ നിർമ്മിച്ച് നിഷാദ് കോയയുടെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ , രജിഷ വിജയൻ, ഗോകുലം ഗോപാലൻ സർ, തമിഴ് ( ജയ് ഭീം) മനോജ് കെ യു , സീത എന്നിവർ അഭിനയിക്കുന്ന പകലും പാതിരാവും ചിത്രീകരണം സർവശക്തന്റെ അനുഗ്രഹത്താൽ വാഗമണ്ണിൽ നടക്കുന്നു.
കോ പ്രൊഡ്യൂസർ വി സി പ്രവീൺ , ബൈജു ഗോപാലൻ, എല്ലാത്തിനും കൂടെ നിൽക്കുന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചേട്ടനും ബാദുഷക്കും പിന്നണിയിൽ പ്രവർത്തിക്കുന്ന നല്ലവരായ സഹപ്രവർത്തകർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു’ – പോസ്റ്റർ പങ്കുവെച്ച് അജയ് വാസുദേവ് കുറച്ചു.മമ്മൂട്ടി നായകനായെത്തിയ ഷൈലോക്ക് ആണ് അജയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.