മത്തന്‍ ഹൽവ
റെസിപി : അനീറ്റ
വേവിച്ച് ഉടച്ചെടുത്ത മത്തന്‍- അരകിലോ
മൈദ- കാല് കപ്പ്
കോണ്‍ ഫ്ലോര്‍- കാല് കപ്പ്
പഞ്ചസാര- 1 ബൌള്‍
നെയ്- കാല് കപ്പ്
എള്ള്- ആവശ്യത്തിന്
കശുവണ്ടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വേവിച്ച് വച്ചിരിക്കുന്ന മത്തന്‍, പഞ്ചസാര,കോണ്‍ ഫ്ലോര്‍,മൈദ എന്നിവ മിക്സിയില്വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. ചൂടായ പാനില്‍ അല്പം നെയ്യ് ഒഴിക്കുക. നെയ്യ് ഉരുകി വരുമ്പോള്‍ മത്തന്റെ കൂട്ട് ഒഴിച്ച് കൊടുക്കുക. ചുവട് പിടിക്കാതെ ഇരിക്കാന്‍ ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. കൂട്ട് കുറുകി വരുന്നതുവരെ ഇളക്കികൊടുക്കുക. അല്പം നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കികൊടുക്കുക. പാനില്‍ പിടിക്കാതെ വിട്ടുവരുന്ന പരുവം ആകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. ഗാര്നീഷ് ചെയ്യാന്‍ വെച്ചിരിക്കുന്ന എള്ളും കശുവണ്ടിയും ഇട്ട്കൊടുത്ത് നന്നായി ഇളക്കികൊടുക്കുക. ബാക്കിയുള്ള നെയ്യ് കൂടി മിശ്രിതത്തിലേക്ക് ഇട്ട് കൊടുത്ത് ഇളക്കികൊടുക്കുക. മത്തന്‍ കൊണ്ടുള്ള അലുവ ഇതാ റെഡിയായി കഴിഞ്ഞു. പ്ലാസ്റ്റിക് കണ്ടെയ്നറില്‍ അല്‍പ്പം നെയ്യ് പുരട്ടിയതിന് ശേഷം അലുവ സെറ്റ് ചെയ്യാനായി അതിലേക്ക് ഒഴിച്ച് കൊടുക്കുക. തണുത്തതിന് ശേഷം ഉപയോഗിക്കാം.
വീഡിയോ കാണാം