നയന്‍സും സാമും ഇവരില്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നത് ആര്
തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍സിന് സ്വന്തമാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയ്തനത്തിന് ഒടുവിലാണ് നയന്‍താര ആ പദവിയിലേക്ക് എത്തുന്നത്. അതുപോലെ തന്നെ സാംജീവിതത്തിലെ പ്രശ്നനങ്ങളില്‍ കരിയറുമായി കൂട്ടികുഴയ്ക്കാതെ മുന്നോട്ടുപോകുന്ന വ്യക്തിയാണ്. തുടർച്ചയായ സൂപ്പർ ഹിറ്റുകളും പുഷ്പയിലെ ഐറ്റം ഡാൻസുമെല്ലാം സാമന്തയുടെ താരമൂല്യം ഉയർത്തി. ഇവര്‍ രണ്ടുപേരുമാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍. ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം നയന്‍സ് എന്നാണ്.
ഒരു സിനിമയ്ക്ക് നയൻസ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സ്ഥാനത്തിന് മാറ്റമുണ്ടായിട്ടില്ല.പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നയൻതാരയ്ക്കു ശേഷം തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരം സാമന്തയാണ്. 12 വർഷമായി തുടരുന്ന കരിയറിന്റെ ഏറ്റവും ടോപ്പിലാണ് സാമന്ത ഇപ്പോഴുള്ളത്.

പുഷ്പയിലെ ഐറ്റം നമ്പരിന് അഞ്ച് കോടി രൂപയാണ് സാം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് കോടി മുതൽ അഞ്ച് കോടി വരെയാണത്രേ സാമിന്റെ പ്രതിഫലം. പ്രൊഡക്ഷൻ ഹൗസും മറ്റ് ഘടകങ്ങളുമെല്ലാം നോക്കിയാണ് സാമന്ത പ്രതിഫലം ഈടാക്കുന്നത്. നയന്‍സും സാമും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന കാതുവാക്കുള രെണ്ട് കാതൽ എന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ.ബിഗ് ബജറ്റ് ചിത്രം ശാകുന്തളം, യശോദ, അറേഞ്ച്മെന്റ്സ് ഓഫ് ലൗവ് എന്ന ഇംഗ്ലീഷ് ചിത്രം എന്നിവയാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.