” ഡാൻസ് പാർട്ടി ” ടൈറ്റിൽ പോസ്റ്റർ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഡാൻസ് പാർട്ടി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, മെക്കാര്‍ട്ടിന്‍, ഷാഫി, ജി എസ് വിജയന്‍, എം പത്മകുമാര്‍, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാര്‍ത്ഥ് ശിവ, സുഗീത്, ജി മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, അനുരാജ് മനോഹര്‍, പ്രജീഷ് സെന്‍, ജിസ് ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കര്‍, വിഷ്ണു ശശിശങ്കര്‍, ഡിജോ ജോസ് ആന്റണി, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണന്‍, ഖാലിദ് റഹ്‌മാന്‍, ആഷിക് അബു, അരുണ്‍ ഗോപി തുടങ്ങിയ പ്രശസ്ത സംവിധായകർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് “ഡാൻസ് പാർട്ടി “യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്
മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യുന്നത്.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യൻ നിർവ്വഹിക്കുന്നു.

സംഗീതം-ബിജി ബാൽ , ഗാന രചന-സന്തോഷ് വർമ്മ,എഡിറ്റിംഗ്-വി. സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,പ്രൊഡക്ഷൻ ഡിസൈനർ-മധു തമ്മനം,കലാസംവിധാനം-അജി കുറ്റിയാനി, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ശബ്ദലേഖനം-ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക് , ഫിനാൻസ് കൺട്രോളർ -സുനിൽ പി.എസ്,
സഹസംവിധാനം- പ്രകാശ്.കെ. മധു,സ്റ്റിൽസ്-സിദാദ് കെ.എൻ,ഡിസൈൻ- കോളിൻസ് ലിയോഫിൽ,പി ആർ ഒ-എ എസ് ദിനേശ്.