പുസ്തകപ്രകാശനം
ബൈജു ചന്ദ്രൻ രചിച്ച തോപ്പിൽഭാസിയുടെ ജീവചരിത്രം ചരിത്രത്തെ കൈപിടിച്ച് നടത്തിയ ഒരാൾ
തിരുവനന്തപുരം തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ച ചരിത്രത്തെ കൈപിടിച്ച് നടത്തിയ ഒരാൾ എന്ന പുസ്തകം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ ടി വി ചന്ദ്രൻ പ്രകാശനം ചെയ്തു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ രചിച്ച തോപ്പിൽഭാസിയുടെ ജീവചരിത്രം ഭാസിയുടെ മകൾ മാലാ തോപ്പിലാണ് ടി വിചന്ദ്രന്റെ പക്കൽ നിന്ന് ഏറ്റുവാങ്ങിയത്. നാടക കാരൻ,തിരക്കഥാ കൃത്ത്,സംവിധായാകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നിങ്ങനെ തോപ്പിൽ ഭാസിയുടെ വ്യത്യസ്ത മുഖങ്ങൾ പുസ്തകത്തിൽ സൂക്ഷ്മതയോടെ വരച്ചു കാട്ടുന്നു.ഈ പുസ്തകം സംഭവ ബഹുലമായ ഒരു കാലത്തിന്റെ അടയാളപ്പെടുത്തൽ ആണെന്ന് ടിവി ചന്ദ്രൻ പറഞ്ഞു.
അച്ഛന്മാർ തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടർച്ചയാണ് ഈ തലമുറയിൽ താനും ബൈജു ചന്ദ്രനും തമ്മിലുള്ളതെന്ന് മാല തോപ്പിൽ പറഞ്ഞു.ഡോക്ടർ കെ എസ് രവികുമാർ, ഡോ. പ്രമോദ് പയ്യന്നൂർ,ആർട്ടിസ്റ്റ് സുജാതൻ, കെ പി എ സി രാജേന്ദ്രൻ എന്നിവർക്ക് പുറമേ തോപ്പിൽ ഭാസിയുടെ ആത്മ സഖാക്കളായ കാമ്പിശ്ശേരി, ആർ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ എന്നിവരുടെ പിന്മുറക്കാരായ ഉഷ കാമ്പിശ്ശേരി,ഒലീന തമ്പി, ഷീലാ രാഹുലൻ പുതുപ്പള്ളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.