കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 57കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട്ടില്‍ വിമലാണ് കൊല്ലപ്പെട്ടത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്തുള്ള കള്ളിക്കാട് ഭാഗത്ത് വച്ചാണ് സംഭവം.
ഫയര്‍ ലൈന്‍ ഇടാന്‍ പോയ വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പത് പേര്‍ അടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
വിമൽ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. വിമലിൻ്റെ മൃതദേഹം മറയൂർ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്