വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന”മാരീസൻ”

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന,
സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന്
ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് വിട്ടതോടെയാണ് ഈ വലിയ പ്രഖ്യാപനം ഉണ്ടായത്, ആരാധകരിലും സിനിമാപ്രേമികളിലും പുതിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന “മാരീസൻ” ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലർ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിങ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ.

ആർ.ബി. ചൗധറിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിന്റെ 98-ാമത് ഏറെ ഗൗരവമുള്ള സംരംഭമാണെന്ന നിലയിൽ പ്രത്യേക ശ്രദ്ധ നേടുന്നു. E4 എക്സ്പെരിമെൻറ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു.”മാരീസൻ” എന്ന ചിത്രത്തിന്റെ
ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A P ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനകം പുറത്തിറങ്ങിയ ടീസർ ഇതിനകം തന്നെ 40 ലക്ഷം കാഴ്ചക്കാരെ ആകർഷിച്ച് വലിയ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്,മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്നത് മാരീസൻ എന്ന ചിത്രത്തിലൂടെയാകുന്നു. തങ്ങളുടെ കരിയറിൽ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലർ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും കാണാൻ കഴിയുക എന്നതിൽ തന്നെ സിനിമാക്കാഴ്ചകളിൽ വലിയ പ്രതീക്ഷയുണ്ട്.പി ആർ ഓ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!