കൊറോണയും ഭക്ഷണശീലങ്ങളും
കൊറോണ വൈറസ് ലോകം മുഴുവനും പടർന്നുപിടിക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടൊ എന്തുകൊണ്ടാണ് ചില രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം മറ്റുസ്ഥലങ്ങളിൽ നിന്നും വ്യത്യസ്തം? ജന സാന്ദ്രത, ഭൂമിശാസ്ത്രം ,വ്യക്തി ശുചിത്വം തുടങ്ങിയ നിരവധി കാരണങ്ങൾ നിരത്തിയാലും ഒന്നാമത്തെ കാരണം രോഗ പ്രതിരോധശേഷി തന്നെയാണ്.
എന്താണ് രോഗ പ്രതിരോധ ശേഷി ?
രോഗങ്ങളെ ചെറുക്കുവാനുള്ള കഴിവിനെ ആണ് പ്രതിരോധ ശേഷി എന്ന് പറയുന്നത് .എങ്ങനെ പ്രതിരോധ ശേഷി വര്ധിപ്പിക്കാം ?
ആരോഗ്യ പരമായ ഭക്ഷണ ശീലങ്ങളിലൂടെ എന്നുതന്നെയാണ് അതിന്റെ ഉത്തരം.ധാരാളം വൈറ്റമിൻ സി അടങ്ങിയ നാരങ്ങാ, ഓറഞ്ച്, ഇഞ്ചി, മഞ്ഞൾ,വെളുത്തുള്ളി, വൈറ്റമിൻ ഡി അടങ്ങിയ ഇലക്കറികൾ ,മൽസ്യം, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
സമ്പത്തിന്റെകാര്യത്തിൽമാത്രമല്ല കൊറോണ ബാധിതരുടെ എണ്ണത്തിലും ഒന്നാമതാണ് അമേരിക്ക. അതെങ്ങനെ സംഭവിച്ചു എന്നല്ലേ?
മിക്ക വിദേശ രാജ്യങ്ങളും ഭക്ഷണത്തിനും ഫിട്നെസ്സിനും പ്രാധാന്യം കൊടുക്കുമ്പോൾ അതിനൊരു അപവാദമാണ് അമേരിക്ക .പിസ്സയും ബർഗറും ഫ്രൈഡ് ചിക്കനും മധുര പലഹാരങ്ങളും ആണ് അവിടുത്തെ പ്രധാന ആഹാരം . കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫാസ്റ്റ് ഫുഡ് നു പിന്നാലെ പോകുന്ന കാഴ്ച. ഇത്തരം ഫാസ്റ്റ് ഫുഡിൽ അമിത അളവിൽ അടങ്ങിയിരിക്കുന്ന കാർബോ ഹൈഡ്രേറ്റും കൊഴുപ്പും പൊണ്ണത്തടിക്കു കാരണ മാകുന്നു. എന്നാൽ ഇവയിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വളരെ കുറവും ആണ്. ഇതു പ്രമേഹം , വൃക്ക,ഹൃദയ സംബന്ധ രോഗങ്ങൾക്ക് കാരണമാകുന്നു.പുക വലി മദ്യപാനം എന്നിവ വഹിക്കുന്ന പങ്കും ചില്ലറയല്ല.ഇത്തരംആരോഗ്യപ്രശ്നങ്ങൾഉള്ളവരിൽ കൊറോണ ബാധഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടപോകാൻ കാരണംവേറെ വേണോ?
പ്രായംആയവരിലും
പ്രതിരോധശേഷികുറവായിരിക്കും..അതുകൊണ്ടാണ് 60 വയസ്സിനുമുകളിൽ ഉള്ളവർ കൂടുതൽ ജാഗ്രതപുലർത്തണംഎന്ന്പറയുന്നത് .കൊറോണ രോഗം നമ്മുടെ ആരോഗ്യ ശീലങ്ങളിലേക്കുള്ള ഒരു കണ്ണ് തുറക്കൽ ആയി കണക്കാക്കി ലോകം കൂടുതൽ കരുത്തോടെ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കാം
കാർത്തിക വർമ്മ