ജോര്‍ജുകുട്ടി എത്തി; ഇനി ആകാംക്ഷയുടെ ദിനങ്ങള്‍
നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിക്കാന്‍ ജോര്‍ജുകുട്ടിയും ടീമും വീണ്ടുമെത്തുന്നു.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ ദൃശ്യം 2 ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല.
സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല
ദൃശ്യം ആദ്യപതിപ്പിലെ ടീം രണ്ടാം ഭാഗത്തിലുമുണ്ടാവും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ തന്നെയാണ് രണ്ടാംപതിപ്പിലും അഭിനയിക്കുന്നത്