മീനിനെ പോലെ കണ്ണുള്ളവളെ പരിചയപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്‍
കഴിഞ്ഞ ജൂലൈയിലാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനും സുജിനയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. സിദ്ധാര്‍ത്ഥ് തന്നെയാണ് ഈ വിശേഷം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, മകളുടെ മനോഹരമായ പേരും ആരാധകരുമായി പങ്കിടുകയാണ് സിദ്ധാര്‍ത്ഥ്.
കയല്‍വിഴി എന്നാണ് സിദ്ധാര്‍ത്ഥ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മീനിനെ പോലെ കണ്ണുള്ളവള്‍ എന്നാണ് പേരിനര്‍ത്ഥമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.