ഗായിക പുഷ്പവതിക്ക് തംബുരു കിട്ടിയ കഥ കുറിപ്പ്
‘ചെമ്പാവ് പുന്നെല്ലിന്‍ ചോറ്, നിന്‍റെ മുത്താരം മിന്നുള്ള മുല്ലപ്പൂ ചിരിയോ’…. സാല്‍ട്ട് ആന്‍റ് പെപ്പറിലൂടെ മലയാളികള്‍ക്ക് ഹിറ്റ് ഗാനം സമ്മാനിച്ച പ്രശസ്ത ഗായിക പുഷ്പവതിയുടെ പോസ്റ്റിലൂടെ നമുക്ക് കണ്ണോടിക്കാം.
അപ്രതീക്ഷിതമായി തംബുരു സമ്മാനം കിട്ടിയത് എങ്ങനെയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പുഷ്പവതി വിവരിക്കുന്നു.
ഗസല്‍ ഗായിക ഗായത്രി അശോകന്‍റെ വിവാഹ സല്‍ക്കാരവേളയില്‍ പങ്കെടുക്കുമ്പോള്‍ നിനച്ചിരിക്കാതെ ഗായതി തന്‍റെ കാദംബരി എന്ന് പേരിട്ട തംബുരു സമ്മാനമായി നല്‍കിയെന്ന് പുഷ്പവതി പോസ്റ്റില്‍ കുറിക്കുന്നു.
തംബുരു സ്വന്തമാക്കണമെന്ന് ആഗ്രഹം ഉണ്ടായെങ്കിലും അന്നത്തെ വരുമാനം കുറവ് മൂലം നടന്നില്ലെന്ന് പുഷ്പവതി പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. പുഷ്പവതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തംബുരു തനിക്ക് കിട്ടിയ കഥ ആരാധകരോട് പങ്കുവെയ്ക്കുന്നതിനോടൊപ്പം ഓര്‍ക്കാപുറത്ത് തനിക്ക് അമൂല്യ നിധി സമ്മാനിച്ച ഹിന്ദുസ്ഥാനി ഗായിക ഗായത്രി അശോകന് നന്ദി കൂടി അറിയിക്കുകയാണ് .
പുഷ്പവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
1994 പാലക്കാട് chembai മമ്മോറിയൽ govt കോളേജ് ൽ മൂന്നാം വർഷംപഠിക്കുന്നു…. ഒരു ശ്രുതി box പോലുമില്ല പ്രാക്ടീസ് ചെയ്യാൻ.. ദക്ഷിണേന്ത്യൻ സംഗീതം എന്ന text ബുക്ക് ഇല്ലാ.. വാങ്ങാൻ കഴിയുമായിരുന്നില്ല. നല്ലൊരു തംബുരു വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയവില കൊടുത്ത് വാങ്ങാൻ കഴിഞ്ഞില്ല.ആയിട ക്കാണ് best student of the collage ആയി എന്നെ തിരഞ്ഞെടുക്കുന്നത്.രണ്ടാം വർഷ പരീക്ഷക്ക് അക്കൊല്ലം ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ഞാനായിരുന്നു .സമ്മാനമായി 101രൂപ cash പ്രൈസും ഒരു ഇലക്ട്രോണിക് ലുള്ള ഹാർമോണിയത്തിന്റെനാദം വരുന്ന ശ്രുതി box ഉം കിട്ടി. അത് ഉപഹാരമായി നൽകിയത് മധുരയ് TN ശേഷഗോപാലൻ Sir ആയിരുന്നു. ജീവിതത്തിലെ വലിയ അനുഗ്രഹീതമായ ഒരു നിമിഷമായിരുന്നു അത്. അന്ന് കിട്ടിയ 101രൂപ കൊടുത്ത് ഞാൻ ഒരു ദക്ഷിണേന്ത്യൻ സംഗീതം എന്ന text ബുക്കും ഒരു നല്ല പെന്നും ഒരു നല്ല നോട്ട് ബുക്കും വാങ്ങി. എന്റെ ബാക്കിയുള്ള പഠനസമയത്ത് ആ ശ്രുതി box വച്ചാണ് പിന്നെ പ്രാക്ടീസ് ചെയ്തത്. കാലം കടന്നു പോയി.. ഒരു നല്ല ചുരക്കയിലുള്ള തംബുരു വാങ്ങണം എന്ന മോഹം മനസ്സിൽ കൂടുകൂട്ടിയിട്ട് വർഷങ്ങൾ കഴിഞ്ഞു എന്റെ പഠനം കഴിഞ്ഞു നാട്ടിൽ വന്ന് റെക്കോർഡിങ്ങും കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുത്തും വീട്ടുകാരെ ചെറിയ രീതിയിൽ സാമ്പത്തികമായി സപ്പോർട്ട് ചെയ്യാൻ തുടങ്ങി… ഇതിനിടയിൽ അമ്മക്ക് കാൻസർ പിടിപെട്ടു അമ്മയുടെ റേഡിയേഷൻ അമല കാൻസർ സെന്ററിൽ നടക്കുന്ന സമയം.. അമല ഹോസ്പിറ്റലിന്റെ അന്നത്തെ മാനേജിങ് ഡയറക്ടർഫാദർ വാൾട്ടർ തേലപ്പിള്ളി എന്നോട് പറഞ്ഞു പുഷ്പാവതിക്ക് കാൻസർ രോഗികൾക്ക് വേണ്ടി ഒരു സംഗീത പരിപാടി നടത്താമോ എന്ന് ഞാൻ ആ ആവശ്യം സ്വീകരിച്ച് മറ്റ് ആർട്ടിസ്റ്റുകളെ കൂടി വിളിച്ച് ഒരു കച്ചേരി നടത്തി.. അന്ന് (2004ൽ) Dr:ക്രിസ്റ്റിനഡോക്തരെ എന്ന ഗവേഷകയായ സ്വീഡിഷ് ഡോക്ടർ എന്നെ പരിചയപ്പെടാൻ വന്നു.. അവർ താമസിക്കുന്ന ആയുർവേദ block ലേക്കെന്നെ ക്ഷണിച്ചു..എന്റെ പാട്ടുകൾ അങ്ങനെ അവർ കൂടുതൽ കേട്ടു. അവരുടെ ഡോക്യൂമെന്ററിയിൽ എന്റെ ഏതെങ്കിലും കുറച്ചു പാട്ടുകൾ ചേർക്കാമോ എന്ന് ചോദിച്ചു..ടാഗോറിന്റെ kabeer കളക്ഷൻ ആയ ‘Poems Of Kabeer ‘അവരെ കാണിക്കുകയും അതിലെ ചില ദോഹകളുടെ മലയാളം പാടി കേൾപ്പിക്കുകയും ചെയ്തപ്പോൾ അവർ അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറയുകയും..അങ്ങനെ എന്റെ ആദ്യത്തെ music ആൽബം യഥാർഥ്യമാക്കുകയും ചെയ്തു. അന്നെനിക്ക് കിട്ടിയ പ്രതിഫലം കൊണ്ട് ഞാൻ അമ്മയുടെ ആഗ്രഹ പ്രകാരം ഒരു ONIDA TV വാങ്ങി കൊടുത്തു…എന്റെ തംബുരു വാങ്ങാനുള്ള മോഹം ഇലക്ട്രിക് തമ്പുരുവിൽ ഒതുക്കേണ്ടി വന്നു… നല്ല ചുരക്കാ തമ്പുരുവിനു കുറച്ചുകൂടി പണം വേണമായിരുന്നു…അങ്ങനെയിരിക്കെ.. എന്റെ പ്രിയ സുഹൃത്തും കേരളത്തിന്റെ യാകെ ഇഷ്ട്ട ഗായികയുമായ പിന്നണി ഗായിക, ഹിന്ദുസ്ഥാനി singer.. ഗസൽ ഗായിക ഗായത്രി…Gayatri Asokan ന്റെ വിവാഹത്തിനു പങ്കെടുക്കാൻ പ്രിയ സുഹൃത്തുക്കൾ Saji R നോടും ഭവ്യ ലക്ഷ്മിയോടുമൊപ്പം വിവാഹ വേദിക്കരികിൽ കല്യാണ റിസെപ്ഷനിലെ കാഴ്ചക്കാരിയായി ഞാനും നിന്നു.. ഈ സമയം ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ ഫിലിപ്പ് ഏട്ടൻ ഗിത്താര് വായിച്ചു കൊണ്ട് ഗുലാം അലിയുടെ ഗസൽ പാടുന്നുണ്ടായിരുന്നു… ഫിലിപ്പേട്ടൻപാടി കഴിഞ്ഞപ്പോൾ ഗായത്രി എന്നെ സ്റ്റേജിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചിട്ട് പറഞ്ഞു.. “പുണ്യ തീർത്തങ്ങളിലെല്ലാംജലം മാത്രം ” എന്ന പുഷ്പയുടെ കബീർ ദോഹ ഒന്നു പാടൂ..എന്ന്.. ഞാൻ പാട്ട് പാടി തീർന്നപ്പോൾ എന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി കൊണ്ട് ഗായു പറയുകയാണ് “ഞാൻ എന്റെ “കാദംബരി “എന്ന് പേരിട്ട തമ്പുരു പുഷ്പക്ക് സമ്മാനമായി നൽകുകയാണ്.. മറ്റൊരു ദിവസം ഞാനത് പുഷ്‌പ്പക്ക് സമ്മാനിക്കും എന്ന്.ഞാൻ അന്തം വിട്ട് നിന്നു….ഗായത്രി അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമാണ്..അങ്ങനെ… കാദംബരി എന്ന തംബുരു എന്റെ കയ്യിൽ വന്നു ചേർന്നു…..അധികം താമസിയാതെ ഞാൻ ഖത്തറിൽ അധ്യാപികയായി പോയി.. അവിടെ ഒരിക്കൽ ഗായത്രി ഗസൽ പ്രോഗ്രാം അവത രിപ്പിക്കാൻവന്നിരുന്നു