” സുഡോക്കു’N ” ചിത്രീകരണം പൂർത്തിയായി

രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആര്‍ അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സുഡോക്കു’N ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി.

സംഗീതാ ഫോര്‍ മൂവി ക്രിയേഷൻസിന്റെ ബാനറിൽ സംഗീതാ സാഗർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അന്തർദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷേഖ് ഒരു പ്രധാന വേഷം ചെയ്യുന്നു.

മലയാളികളുടെ മനം കവർന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗർ ശങ്കരൻ ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു’N ൽ അഭിനയിച്ചുകൊണ്ടാണ്.ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും തുടങ്ങി ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ് പി മഹേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഞ്ചാം വയസ്സുമുതൽ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോൾ ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണ് “സുഡോക്കു’N “.
പ്രമുഖ താരങ്ങളായ കലാഭവൻ നാരായണൻ കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ്
സിനിമയിലെ നായകൻ സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങൾ,ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായർ, കവിത കുറുപ്പ്,
ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ
ബേബി വ്യദ്ധി വിശാൽ, ബേബി ആരാധ്യ, മാസ്റ്റർ ആദി എസ്സ്. സുരേന്ദ്രൻ, വി. റ്റി. വിശാഖ്, ബോബ് ജി എടേർഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണൻ, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാർ, പ്രിയലാൽ, സിദ്ധാർത്ഥ്, വിക്രം കലിംഗ, കാർത്തിക്, വിനോദ്,ഡി. പോൾ, സിജിൻ, ആദിത്യ എസ്സ്. രാജ്, ലിപു, ഷഹീർ മുംതാസ്,അനൂപ് ബഷീർ, സായി മോഹൻ, രാജേഷ് കുമാർ, പ്രസീദ് മോഹൻ,
സൈമൺ നെടുമങ്ങാട് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

അരുൺ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സജി ശ്രീവൽസവം, പുള്ളിക്കണക്കൻ എന്നിവരുടെ വരികള്‍ക്ക് തെെക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു,ജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഹേമന്ത് ഹര്‍ഷന്‍.
ആർട്ട്-സുജി ദശരഥൻ,
വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്- വിജയകുമാർ,രഞ്ജിത് മാമ്മൂട്,സ്റ്റില്‍സ്-സുനില്‍ കളര്‍ ലാന്റ്,
ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍-എസ് പി മഹേഷ്,അസോസിയേറ്റ് ഡയറക്ടര്‍-ഋഷി സൂര്യൻ പോറ്റി,മഞ്ജിത് ശിവരാമൻ,
വിൽസൺ തോമസ്സ്,
അസിസ്റ്റന്റ് ഡയറക്ടര്‍- രതീഷ് ഓച്ചിറ, സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി. പ്രൊഡക്ഷൻ കൺസൾട്ടേഷന്‍-ബദറുദ്ദീന്‍ അടൂര്‍,
വി എഫ് എക്സ്-വിനു. രാമകൃഷ്ണൻ,ബി ജി എം-
ബിബിൻ അശോക്.

ഗ്രാമീണ ജനതയ്ക്കു മേലെ നാഗരിക സമൂഹം ചെയ്യുന്ന അക്രമത്തെയും അതിനെ പ്രതിരോധിക്കാനുള്ള സാധാരണക്കാരന്റെ ശ്രമങ്ങളെയും രസകരമായി പ്രതിപാദിക്കുന്ന “സുഡോക്കു’N ” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!