സുരേഷ് ഗോപിയുടെ
“കാവല്‍ ” ഫസ്റ്റ് ലുക്ക്
പോസ്റ്റർ കാണാം

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവല്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു.

രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,ബിനു പപ്പു,,രാജേഷ് ശര്‍മ്മ,കിച്ചു ടെല്ലസ്,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.സംഗീതം-രഞ്ജിൻ രാജ്,എഡിറ്റർ-മൻസൂർ മുത്തൂട്ടി,കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-നിസ്സാർ,സ്റ്റില്‍സ്-മോഹന്‍ സുരഭി.

പരസ്യകല-ഒാള്‍ഡ് മങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍,ശ്യാമന്‍തക് പ്രദീപ്, പ്രൊഡക്സ്ന്‍ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.



Leave a Reply

Your email address will not be published. Required fields are marked *