നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു.
സിനിമ നടന്‍ അനില്‍ നെടുമങ്ങാട്(48) മുങ്ങിമരിച്ചു. മലങ്കര ഡാമില്‍വെച്ചാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് അശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്
ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിലായിരുന്നു താരം. ക്രിസ്മസ് ആയതിനാല്‍ ഇന്ന് ഷൂട്ടിങ് ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് സൂഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു അദ്ദേഹം.
1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരന്‍ നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ അനില്‍ തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി.
അനില്‍ പി നെടുമങ്ങാടിന്റെ കരിയര്‍ ആരംഭിയ്ക്കുന്നത് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിട്ടാണ്.കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനില്‍ സജീവമായിരുന്നു. .
2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു എന്ന ചിത്രത്തിലൂടെയാണ് അനില്‍ ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്. 2016 ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലന്‍ വേഷം അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി.