ഭാവാഭിനയത്തിന്‍റെ കൊച്ചുരാജകുമാരി എയ്ന്‍ജല്‍റിതി

എയ്ന്‍ജല്‍ റിതിയെന്ന കൊച്ചുമിടുക്കിയാണ് നവമാധ്യമങ്ങളില്‍ താരം. ഭാവഭിനയംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു ഈ കൊച്ചുപെണ്‍കുട്ടി.വാലിട്ട് കണ്ണെഴുതി വട്ടപ്പൊട്ടും തൊട്ടാണ് ഏയ്ന്‍ജലിന്റെ പ്രകടനം.സുന്ദരി കുട്ടിയുടെ കഴിവ് കണ്ടതോടെ സംഭവം സമൂഹമാധ്യമത്തില്‍ വൈറലായി.

സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ റണ്‍ റണ്‍ ഐ ആം ഗോണ ഗെറ്റ് ഇറ്റ് എന്ന ഗാനം മികവാര്‍ന്ന ഭാവത്തിലാണ് ഏയ്ന്‍ജല്‍ അവതരിപ്പിച്ചത്.
മലര്‍കളെ എന്ന ഗാനത്തിന് ഏയ്ന്‍ജല്‍ നല്‍കിയ ഭാവങ്ങള്‍ വളരെ മനോഹരമായിരുന്നു. നടന്‍ ഗിന്നസ് പക്രു മലര്‍കളെ എന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. മലര്‍കളെ എന്ന ഗാനത്തിന് പുറമെ ഗിന്നസ് പക്രുവിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആ വീഡിയോ പങ്കുവെച്ചിരുന്നു.പുരികവും ചുണ്ടും ഉപയോഗിച്ച് മുഖത്ത് വ്യത്യസ്തമായ ഭാവ പ്രകടനങ്ങള്‍ നടത്തുന്ന കൊച്ചു മിടുക്കി മലയാളിയല്ല.
കൊല്‍ക്കത്ത സ്വദേശിനിയായ അഞ്ച് വയസുകാരിയാണ് വൈറല്‍ സൂപ്പര്‍ താരം ഏയ്ന്‍ജല്‍. പൊലീസില്‍ ജോലി ചെയ്യുന്ന ഏയ്ന്‍ജലിന്റെ അമ്മ കുഞ്ഞിന്റെ കഴിവ് ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മകളുടെ പേരില്‍ അവര്‍ അക്കൗണ്ട് തുടങ്ങിയത്. നിലവില്‍ അന്‍പതിനായിരത്തിലധികം ഫോളോവേഴ്‌സാണ് ഏയ്ന്‍ജലിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *