മുടിവെട്ടിയപ്പോള്‍ സ്ത്രീയുടെ തലയിലേക്ക് തുപ്പി;പുലിവാലുപിടിച്ച് ജാവേദ് ഹബീബ്

സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് ഹെയർ സ്റ്റൈലിങ് ക്ലാസിനിടെ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ വിവാദത്തിനിടയാക്കിയിരിക്കുന്നത്. തല മുടി സ്റ്റൈൽ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ തലയിൽ തുപ്പുന്ന വീഡിയോയാണ് ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നത്. വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ ജാവേദ് ഹബീബിന്‍റെ പ്രവര്‍ത്തി വിവാദത്തിലായി കഴിഞ്ഞു.

വീഡിയോയിൽ ഹബീബ് മുടി വെട്ടുമ്പോൾ വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്നു പറഞ്ഞുകൊണ്ടാണ് ആ സ്ത്രീയുടെ തലയിൽ തുപ്പുന്നത്.ഹബീബിന്റെ പ്രവർത്തി വളരെ മോശമായി പോയെന്നും അത് ഒരാളെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നും ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിവാദം കടുത്തതോടെ ദേശീയ വനിതാ കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് താൻ ചെയ്ത പ്രവർത്തി മോശമായി പോയെന്നും, അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നുവെന്നും ഹബീബ് ക്ഷമാപണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *