ഭാരതത്തിന്‍റെ ‘ ശ്രീ’യായി ഗീതാഞ്ജലി

ഈ വര്‍ഷത്തെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരംഇന്ത്യക്കാരിയായാ ഗീതാഞ്ജലി ശ്രീയ്ക്ക്. ഗീതാഞ്ജലി ശ്രീയ്ക്കാണ്(Geetanjali Shree) അംഗീകാരം. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ ടും ഓഫ് സാന്‍ഡ്'(Tomb of Sand) എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. റേത് സമാധിയുടെ ഇംഗ്ലീഷ് പരിഭാഷയാണിത്.

ഇന്ത്യ-പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന ഒരു വൃദ്ധ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് രചനയുടെ പ്രമേയം. ഡെയ്‌സി റോക്‌സ്‌വെല്ലാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്.135 പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്.

ഒരിക്കല്‍ പോലും ഇങ്ങനെയൊരു പുരസ്‌കാരം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഗീതാഞ്ജലി പ്രതികരിച്ചു. ഒരേ സമയം അത്ഭുതവും വിനയവും ബഹുമാനവും ഒക്കെ അനുഭവപ്പെടുന്നതായും അവര്‍ പറഞ്ഞു.ഹിന്ദി രചന ബുക്കര്‍ പുരസ്‌കാരത്തിന് ആദ്യമായാണ് അര്‍ഹമാകുന്നത്. ഉത്തര്‍പ്രദേശില്‍ ജനിച്ച ഗീതാഞ്ജലി ഡല്‍ഹിയിലാണ്താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!