എഗ്ഗ് പ്ലാന്റ്, ബ്രിഞ് ജാൾ, ഓബർജിൻ എല്ലാം ഒരാളാണെ നമ്മുടെ വഴുതന: പേരിനു പിന്നിലെ രസകരമായ കാര്യങ്ങൾ
നമ്മുടെ അടുക്കള തോട്ടങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്നതും രുചികരമായ വിഭവങ്ങൾ തയാറാക്കുമ്പോഴും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് വഴുതന.എഗ്ഗ് പ്ലാന്റ്, ബ്രിഞ് ജാൾ, ഓബർജിൻ തുടങ്ങി നിരവധി പേരുകൾ ആശാനുണ്ട്. ഈ പേരുകൾ വന്നതിനു പിന്നിലെ രസകരമായ കാര്യങ്ങൾ അറിയണ്ടേ?
വഴുതന പ്രധാനമായും കൃഷിചെയ്തിരുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. ഏകദേശം 1700കളിൽ നാം ഇന്ന് കാണുന്ന തരത്തിൽ പച്ചയും പർപ്പിൾ നിറത്തിലുള്ള വഴുതനങ്ങകൾ ഉണ്ടായിരുന്നില്ല. ക്രീം, വെള്ള എന്നീ നിറങ്ങളായിരുന്നു അവക്കുണ്ടായിരുന്നത്. കണ്ടാൽ ആളൊരു മുട്ട ആണെന്നേ പറയുകയുള്ളൂ. അതേ വലിപ്പവും അതേ നിറവും. ഇതോടെയാണ് യൂറോപ്യന്മാർ വഴുതനയെ എഗ്ഗ് പ്ലാന്റ്, മുട്ടച്ചെടിയെന്ന് വിളിക്കാൻ തുടങ്ങിയത്. കാലക്രമേണ പരിവർത്തനം സംഭവിച്ച വഴുതനങ്ങ കായ്കൾ, പർപ്പിൾ നിറത്തിലേക്ക് മാറാൻ തുടങ്ങി. ഇതോടെ ഫ്രഞ്ചുകാർ aubergine ( aubergine = purple – brownish colour ) എന്ന് വിളിക്കാൻ തുടങ്ങിയത്.
എന്നാൽ അറബ് രാഷ്ട്രങ്ങളിലേക്ക് വരുമ്പോൾ, സംസ്കൃതത്തിൽ വഴുതനയ്ക്ക് vatimgana എന്നാണ് പറയുന്നത്. ഈ പേര് അറബികൾക്കിടയിൽ എത്തിയപ്പോൾ al – badinjan എന്നായി. അതേപോലെ ബ്രിൻജൽ എന്ന പേര്, ബ്രസീൽ – പോർച്ചുഗീസുക്കാർ വഴി വന്നതാണ്. berinjela എന്നാണ് അവർ വിളിക്കുന്നത്.
പല നാടുകളിലും പല പേരുകളാണെങ്കിലും രുചി അത് ഒന്നാണേ. കൂടാതെ ധാരാളമായി വിറ്റാമിനുകളും പോഷകങ്ങളും വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ബി, കെ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, ഫൈബർ എന്നിവ. അതുകൊണ്ട് നമ്മുടെ ഭക്ഷണവിഭവങ്ങളിൽ വഴുതനങ്ങ ധാരാളമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
history-and-iconography-of-eggplant