പാരിസ് ഒളിംപിക്സ്; ലക്ഷ്യം മെഡല്‍ മത്രം ഇന്ത്യന്‍താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുന്നു

പാരിസ്: ഒളിംപിക്സ് മെഡൽ ലക്ഷ്യം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുന്നു. പുരുഷ,വനിതാ
വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്.

ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ യോഗ്യത നേടിയത്. അഞ്ച് മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സര രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *